രാമനഗര-മഗഡി റോഡിൽ ബൈക്കിടിച്ച് പുള്ളിപ്പുലിക്ക് പരിക്കേറ്റു; ബൈക്ക് യാത്രികൻ്റെ കാൽ ഒടിഞ്ഞു; വീഡിയോ ദൃശ്യങ്ങൾ

ബെംഗളൂരു : രാമനഗര-മാഗഡി റോഡിൽ പുള്ളിപ്പുലിയുടെ മേൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ പുലിക്കും ബൈക്ക് യാത്രികനും പരിക്കേറ്റു.

കുടുരു സ്വദേശി കുമാറിന്റെ ബൈക്കാണ് പുള്ളിപ്പുലിക്കുമേൽ ഇടിച്ചത്. സാവനദുർഗ വനമേഖലയിലെ ജോഡുഗട്ടയിലൂടെയുള്ള റോഡ് മുറിച്ചുകടക്കാൻ പുള്ളിപ്പുലി ശ്രമിക്കുമ്പോഴായിരുന്നു അപകടം.

https://x.com/nkaggere/status/1806582976052088879?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1806582976052088879%7Ctwgr%5E2b555f7faa8096db1c25824dc761e75ec77322cc%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.latestly.com%2Fsocially%2Findia%2Fnews%2Fleopard-injured-biker-suffers-broken-leg-after-collision-on-ramanagara-magadi-road-in-karnataka-video-surfaces-6070850.html

ബൈക്കിടിച്ച പുള്ളിപ്പുലി തെറിച്ചുവീണു. നിയന്ത്രണംവിട്ട ബൈക്കും നിലംപതിച്ചു. സാരമായ പരിക്കേറ്റപുലി അല്പസമയത്തിനുശേഷം വനത്തിനകത്തേക്ക് ഇഴഞ്ഞു നീങ്ങി.

  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.

ഇതിനെ കണ്ടെത്തി ചികിത്സ ലഭ്യമാക്കുമെന്ന് സ്ഥലത്തെത്തിയ വനം ഉദ്യോഗസ്ഥർ പറഞ്ഞു.

കാലിന് സാരമായി പരിക്കേറ്റ കുമാറിനെ ആദ്യം മാഗഡി ഗവ. ആശുപത്രിയിലും തുടർന്ന് വിദഗ്‌ധചികിത്സയ്ക്കായി ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലേക്കും മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts