വിമാനത്തിന്റെ ശൗചാലയത്തിനകത്ത് ടിഷ്യു പേപ്പറിൽ ഹൈജാക്ക് ഭീഷണിസന്ദേശം; കേസെടുത്ത് പോലീസ്

ബെംഗളൂരു : വിമാനത്തിന്റെ ശൗചാലയത്തിനകത്ത് ടിഷ്യു പേപ്പറിൽ ഹൈജാക്ക് ഭീഷണിസന്ദേശം എഴുതിവെച്ചയാളുടെപേരിൽ ബെംഗളൂരു വിമാനത്താവളം പോലീസ് കേസെടുത്തു. കോടതിയുടെ നിർദേശത്തെത്തുടർന്നാണ് കേസ്.

കഴിഞ്ഞദിവസം കൊൽക്കത്തയിൽനിന്ന് ബെംഗളൂരുവിലെത്തിയ വിമാനത്തിലായിരുന്നു സംഭവം.

വിമാനം ബെംഗളൂരുവിലെത്തി യാത്രക്കാർ പുറത്തിറങ്ങിയശേഷം കാബിൻ ക്രൂവായ ഒലീവിയ മൈത്രം ആണ് ശൗചാലയത്തിനകത്ത് ടിഷ്യു പേപ്പറിൽ ഭീഷണിസന്ദേശം കണ്ടത്.

  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ

‘ഹൈ ജാക്ക് 6 ഇ411 9/06/2024’ എന്നായിരുന്നു സന്ദേശം. കാബിൻ ക്രൂ ഉടൻതന്നെ ക്യാപ്റ്റനെയും സുരക്ഷാജീവനക്കാരെയും വിവരമറിയിക്കുകയായിരുന്നു.

കോടതിയുടെ നിർദേശപ്രകാരം തിങ്കളാഴ്ചയാണ് കേസെടുത്തത്. വ്യാജസന്ദേശം പ്രചരിപ്പിക്കൽ, അജ്ഞാത ആശയവിനിമയത്തിലൂടെയുള്ള ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts