ക്ഷേത്രങ്ങളെയും പൂജാരികളെയും കേന്ദ്രീകരിച്ച് അന്വേഷണം; മൃഗബലി നടന്നതിനു തെളിവില്ല 

കണ്ണൂർ: കർണാടകയിലെ കോണ്‍ഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തില്‍ മൃഗബലി നടത്തിയെന്ന കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്‍റെ ആരോപണം തള്ളി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്.

മൃഗബലി നടന്നതിന് തെളിവില്ലെന്ന് സ്പെഷല്‍ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോർട്ട് നല്‍കി.

ക്ഷേത്രങ്ങളെയും പൂജാരികളെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം റിപ്പോർട്ട്‌ സ്പെഷല്‍ ബ്രാഞ്ച് നല്‍കി.

  ഫ്ലാറ്റ് ഉടമകളുടെ ആശങ്കയൊഴിയുന്നില്ല; നിങ്ങളുടെ ഫ്ലാറ്റിന്മേൽ നിങ്ങൾക്ക് അവകാശമുണ്ടോ? അപ്പാർട്ട്‌മെന്റ് ബില്ലിലെ കല്ലുകടികൾ!

കണ്ണൂർ ജില്ലയിലെ ചില പൂജാരിമാരുടെ വീടുകളില്‍ ഉള്‍പ്പെടെ പരിശോധന നടത്തിയാണ് സ്പെഷല്‍ ബ്രാഞ്ച് റിപ്പോർട്ട് കൈമാറിയത്.

കേരളത്തിലെ ഒരു ക്ഷേത്രത്തിന് സമീപം വച്ച്‌ ശത്രുഭൈരവ എന്ന പേരില്‍ നടത്തിയ യാഗത്തില്‍ 52 മൃഗങ്ങളെ ബലി നല്‍കിയെന്നായിരുന്നു ഡി കെ ശിവകുമാറിന്റെ ആരോപണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വകാര്യ ലക്ഷ്വറി ബസും ടാങ്കറും കൂട്ടിയിടിച്ച് തീപിടിച്ചു; നാല് യാത്രക്കാർ വെന്തുമരിച്ചു, പത്തുപേർക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts