ഭാര്യയ്ക്കും ഭിന്നശേഷിക്കാരനായ മകനും ജീവനാശം നൽകിയില്ല; സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി 

ബെംഗളൂരു: ഭാര്യയ്ക്കും 23 വയസ്സുള്ള ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ഭർത്താവിൻ്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാൻ ഹൈക്കോടതി നിർദേശം.

നേരത്തെ ജസ്റ്റിസുമാരായ അനു ശിവരാമൻ, അനന്ത് രാമനാഥ് ഹെഗ്‌ഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഭാര്യയ്ക്കും മകനും ചിലവിനായി 5,000 രൂപ വീതം നല്‍കണമെന്ന് വിധിച്ചത്.

2012 ഏപ്രില്‍ മുതല്‍ പ്രതിമാസം അയ്യായിരം ചിലവിന് നല്‍കണമെന്ന് ഉത്തരവിട്ടെങ്കിലും ഭർത്താവ് തുക നല്‍കാത്തതിനെ തുടർന്ന് സ്വത്തുക്കള്‍ കണ്ടുകെട്ടുകയായിരുന്നു.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

ബെംഗളൂരുവിലെ ഉത്തരഹള്ളിയിലുള്ള ഭർത്താവിൻ്റെ 1,276 ചതുരശ്ര അടി വിസ്തീർണമുള്ള വീട് കണ്ടുകെട്ടിയതായി കോടതി അറിയിച്ചു.

മറ്റ് സ്വത്തുവിവരങ്ങള്‍ ഭാര്യ നല്‍കിയിട്ടുണ്ടെങ്കില്‍, അതിലും നടപടിയെടുക്കുമെന്നും കോടതി പറഞ്ഞു.

2002ല്‍ ഭർത്താവിന്റെ വീട്ടില്‍ നിന്ന് താമസം മാറിയ യുവതിയും മകനും ചിലവിനു വേണ്ടി കോടതിയെ സമീപിക്കുകയായിരുന്നു.

പ്രതിമാസം ഭാര്യയ്ക്ക് 2000 രൂപയും മകന് ആയിരം രൂപയുമാണ് നല്‍കിയിരുന്നത്.

പിന്നീടത് 5000 രൂപയാക്കി വർധിപ്പിക്കണമെന്ന് യുവതി വീണ്ടും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ 3000 രൂപ നല്‍കാനാണ് കോടതി ഉത്തരവിട്ടത്.

അതിനിടയിലാണ് തുക കുറവാണെന്നും കൃത്യമായി ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി യുവതി വീണ്ടും ഹൈക്കോടതിയിലെത്തുന്നത്.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

ഈ പരാതിയുടെ അടിസ്ഥാനത്തില്‍ തുക വീണ്ടും 5000 ആക്കി ഉയർത്തുകയായിരുന്നു.

എന്നാല്‍ ഈ തുക നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയതിനെ തുടർന്നാണ് കോടതി ഭർത്താവിന്റെ വീട് കണ്ടുകെട്ടാൻ ഉത്തരവിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
[masterslider id="10"]

Related posts