ജയ് ഗണേഷ് ഒടിടി യിലേക്ക് ഉടൻ 

തിയറ്ററില്‍ വലിയ വിജയം നേടിയ ഫഹദ് ഫാസില്‍ ചിത്രം ആവേശത്തിന്‍റെ ഒടിടി റിലീസ് കഴിഞ്ഞ ദിവസമായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് ഒടിടി റിലീസിന് ശേഷം സംഭവിച്ചിരിക്കുന്നത്.

വിഷു റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു ആവേശം.

ആവേശത്തിനൊപ്പം വിഷുവിന് തിയറ്ററിലെത്തിയ ചിത്രമായിരുന്നു രഞ്ജിത്ത് ശങ്കറിന്‍റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനായ ജയ് ഗണേഷ്.

  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു

ഇപ്പോഴിതാ ഈ ചിത്രവും ഒടിയിലേക്ക് എത്തുകയാണ്.

ഏപ്രില്‍ 11 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്.

മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് നടത്തുക. എന്നാല്‍ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

മഹിമ നമ്പ്യാരാണ് ചിത്രത്തിലെ നായിക.

ഒരിടവേളയ്ക്ക് ശേഷം ജോമോളും ചിത്രത്തില്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍.

  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചിട്ടില്ല, വർഗ്ഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടം തുടരും: രാജിക്ക് പിന്നാലെ സിദ്ധരാമയ്യ
[masterslider id="10"]

Related posts