‘മണിക്കൂറിന് 1000 രൂപ നൽകിയാൽ പ്രീമിയം പാർക്കിംഗ്’ വൈറൽ ആയി മാളിലെ ബോർഡ് 

ബെംഗളൂരു: ഒരു ഒറ്റ മണിക്കൂറിന് 1000 രൂപ പാര്‍ക്കിംഗ് ചാർജ് ഈടാക്കുന്നതിനെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

എങ്കിലിതാ അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

ബെംഗളൂരുവിലെ യുബി സിറ്റി മാളിലാണ് ഇത്തരത്തിൽ ഒരു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.

ഫോര്‍ വീലര്‍ വാഹനങ്ങളുടെ പ്രീമിയം പാര്‍ക്കിംഗിന് 1000 രൂപ എന്നെഴുതിയ ബോര്‍ഡാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.

ഇന്ത്യയിലെ തന്നെ ആദ്യത്തെ ആഡംബര മാളുകളിലൊന്നാണ് യുബി സിറ്റി മാള്‍.

ഫോര്‍ വീലര്‍ വാഹനങ്ങള്‍ക്കുള്ള സാധാരണ പാര്‍ക്കിംഗ് സൗകര്യവും ഇവര്‍ നല്‍കിവരുന്നുണ്ട്.

  ബെംഗളൂരു മെട്രോ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്; എയർപോർട്ട് ബ്ലൂ ലൈനിലെ ആദ്യ ട്രെയിൻ ബെംഗളൂരുവിലെത്തി

ആദ്യത്തെ നാല് മണിക്കൂര്‍ വരെ 100 രൂപയും നാല് മണിക്കൂറിന് ശേഷം 200 രൂപയുമാണ് പാര്‍ക്കിംഗ് ഫീസ്.

എന്നാല്‍ പ്രീമിയം പാര്‍ക്കിംഗിന് നേരത്തെ പറഞ്ഞ തുക തന്നെയായിരിക്കും.

എന്താണ് ഈ രണ്ട് പാര്‍ക്കിംഗും തമ്മിലുള്ള വ്യത്യാസമെന്ന് വിശദീകരിക്കാന്‍ മാള്‍ ജീവനക്കാര്‍ തയ്യാറായിട്ടില്ല.

പാര്‍ക്കിംഗ് ബോര്‍ഡിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പ്രീമിയം പാര്‍ക്കിംഗ്? പാര്‍ക്കിംഗ് കഴിയുമ്പോള്‍ കാറിന് ബ്ലൂ ടിക് കിട്ടുമോ? എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

എന്താണ് പ്രീമിയം പാര്‍ക്കിംഗില്‍ ലഭിക്കുന്ന സേവനം? കാറിനെ കഴുകി വൃത്തിയാക്കി തരുമോ?, എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.

  ഖജനാവ് കാലിയെന്ന് പറഞ്ഞവർ കാണുക! പിണറായി സർക്കാർ പടിയിറങ്ങുമ്പോൾ ബാക്കിവെച്ച ആ 'വലിയ തുക' എത്ര എന്നതിന്റെ കണക്ക് പുറത്ത്!

എന്നാല്‍ കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ഈ രീതി യുബി സിറ്റി മാളില്‍ നിലവിലുണ്ടെന്ന് മറ്റൊരു സോഷ്യല്‍ മീഡിയ ഉപയോക്താവ് പറഞ്ഞു.

2012 മുതല്‍ ഇത് നിലവിലുണ്ടെന്നാണ് റിപ്പോർട്ട്‌.

ജനങ്ങളെ വാഹനം പാര്‍ക്ക് ചെയ്യിപ്പിക്കാതിരിക്കുകയാണ് അവരുടെ ലക്ഷ്യം മറ്റൊരു സോഷ്യല്‍ മീഡിയ ഉപയോക്താവ് പറഞ്ഞു.

എന്നാല്‍ ആഡംബര വാഹനമുള്ളവര്‍ക്ക് 1000 രൂപ പാര്‍ക്കിംഗ് ഫീസ് അടയ്ക്കുന്നത് വലിയ പ്രശ്നമല്ലെന്നും മറ്റു ചിലര്‍ കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തീർന്നു! കോഗ്നിസന്റിനെ വെട്ടിമാറ്റി നാസ്ഡാക്-100; ഐടി ഭീമന് സംഭവിച്ചതെന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts