കേരള മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ആംബുലൻസ് അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ആംബുലന്‍സ് കാറുമായികൂട്ടിയിടിച്ച്‌ അഞ്ച് പേര്‍ക്ക് പരിക്ക്.

എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വഴി മണിമല പ്ലാച്ചേരിക്ക് സമീപമായിരുന്നു അപകടമുണ്ടായത്.

മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ ഏറ്റവും പിന്നിലായിരുന്നു ആംബുലന്‍സ്.

മുഖ്യമന്ത്രിയും അദ്ദേഹത്തെ അനുഗമിക്കുന്ന എസ്‌കോട്ട് വാഹനങ്ങളും കടന്ന് പോയ ശേഷം അല്‍പം പിന്നിലായിട്ടാണ് ആബുലന്‍സ് കടന്ന് വന്നത്.

  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു

എതിര്‍വശത്തു കൂടി കടന്ന് വന്ന മറ്റൊരു കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിക്കുകയായിരുന്നു.

കരിമ്പന കുളം സ്വദേശികളായ തോമസ്, റാണിമോള്‍, മിനി, അഞ്ച് വയസുകാരന്‍ ജുവാന്‍, ആറു വയസുകാരന്‍ ഇവാന്‍ എന്നിവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല എന്നാണ് പ്രാഥമികമായി ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts