നിരോധിച്ച ഇ- സിഗരറ്റുകളുമായി മലയാളി യുവാവ് പിടിയിൽ 

ബെംഗളൂരു: കേന്ദ്രസർക്കാർ നിരോധിച്ച ഇലക്‌ട്രോണിക് സിഗരറ്റുകളുമായി യുവാവ് അറസ്റ്റിൽ.

സിസിബി ആൻ്റി നാർക്കോട്ടിക് പോലീസാണ് അറസ്റ്റ് ചെയ്തത്.

കേരള സ്വദേശി ഷോയിബാണ് അറസ്റ്റിലായത്.

ഇയാളിൽ നിന്ന് 3 കോടി വിലപിടിപ്പുള്ള ഇ-സിഗരറ്റുകൾ പോലീസ് പിടിച്ചെടുത്തു.

കുറച്ചുകാലം ദുബായിലായിരുന്ന ഷൊയ്ബ് അടുത്തിടെയാണ് ഇന്ത്യയിലേക്ക് മടങ്ങി എത്തിയത്.

പിന്നീട് ബെംഗളൂരുവിൽ വന്ന് സുദ്ദഗുണ്ടെപാളയയിലെ സഹോദരൻ്റെ വീട്ടിലായിരുന്നു താമസം.

  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ

ഇ-സിഗരറ്റുകൾ ദുബായിൽ നിന്ന് ഡൽഹിയിലേക്കും ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്കും കൊറിയർ വഴി കൊണ്ടുവന്ന് വീട്ടിൽ സൂക്ഷിച്ച് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുകയായിരുന്നു പ്രതികൾ.

പ്രതിയെക്കുറിച്ചുള്ള ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തിയ സിസിബിയുടെ ആൻ്റി നാർക്കോട്ടിക് സ്ക്വാഡ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്.

അറസ്റ്റിലായവരിൽ നിന്ന് 3 കോടി വിലമതിക്കുന്ന 6,000 ഇ-സിഗരറ്റുകൾ പിടികൂടി.

സുദ്ദഗുൻ്റെപാളയ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും
[masterslider id="10"]

Related posts