ഇന്ന് രാജ്യം ഉറ്റുനോക്കുന്നത് അയോധ്യയിലേക്ക്; പ്രാണപ്രതിഷ്ഠക്കൊരുങ്ങി അയോധ്യ ; പ്രധാനമന്ത്രി ഇന്ന് അയോധ്യയില്‍

രാജ്യം ഉറ്റുനോക്കുന്ന അയോധ്യാ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ഇന്ന് . ഉച്ചക്ക് 12നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠ നടക്കുക.

ചടങ്ങിന്റെ ‘മുഖ്യ യജമാനൻ’ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി 10.30ന് അയോധ്യയിലെത്തും.

ക്ഷണിക്കപ്പെട്ട പ്രത്യേക 7000 അതിഥികൾക്ക് മാത്രമാണ് പ്രാണപ്രതിഷ്ഠ ചടങ്ങ് കാണാൻ അവസരം. ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും.

  "സ്കാനിംഗ് നടക്കില്ല സഖാവേ... ചില്ലറയുണ്ടോ വരാൻ? ബെവ്‌കോ വീണ്ടും പഴയ പടി!"

പ്രാണ പ്രതിഷ്ഠ ചടങ്ങിന് മുന്‍പായി മഹാരാഷ്ട്ര മുതല്‍ തമിഴ്നാട് വരെയുള്ള പ്രധാന ക്ഷേത്രങ്ങളില്‍ മോദി ദര്‍ശനം നടത്തിയിരുന്നു.

കേരളത്തില്‍ തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, ഗുരുവായൂര്‍ ക്ഷേത്രം എന്നിവിടങ്ങളിലും അദ്ദേഹം ദര്‍ശനം നടത്തിയിരുന്നു.

തമിഴ്നാട്ടിലെ ശ്രീരംഗം രംഗനാഥ ക്ഷേത്രത്തിലും രാമേശ്വരം രാമനാഥ സ്വാമി ക്ഷേത്രത്തിലും ധനുഷ്കോടി കോദണ്ഡരാമസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം അയോധ്യയിലെത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ 2027-ൽ; ബെംഗളൂരുവിൽ നിർമ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഒരു വികാരമാണ്'; 6 മാസം താമസിച്ചാൽ നിങ്ങളുടേതാകും; നഗരജീവിതത്തെക്കുറിച്ചുള്ള യുവതിയുടെ വീഡിയോ വൈറലാകുന്നു
[masterslider id="10"]

Related posts

Click Here to Follow Us