കാണാതായ യുവാവിനെ നാലാം നാൾ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

death murder

ബെംഗളൂരു: കാണാതായ യുവാവിനെ വെട്ടിക്കൊന്നശേഷം മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

കലബുറഗി ജില്ല കമലാപൂർ താലൂക്കിലെ ഒകാലി ഗ്രാമം റോഡിലാണ് സംഭവം നടന്നത്. അംബറോയ് പട്ടേദാർ (28) എന്ന യുവാവാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്.

കലബുറഗി ജില്ലയിലെ ജെവർഗി താലൂക്കിലെ കുടി ദർഗ ഗ്രാമവാസിയായ അംബറോയ് പട്ടേദാറിനെ (28) ഡിസംബർ 29 നാണ് കാണാതായത്.

  "കാന്താര ടീമിൽ 'വിള്ളൽ'? ഹോംബാലെ ഫിലിംസിനെ കൈവിട്ട് റിഷഭ് ഷെട്ടി ? ആരാധകരെ ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം നീക്കം!"

തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാല് ദിവസത്തിന് ശേഷം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അംബറോയ് പട്ടേദാർ തന്റെ ഭാര്യയുടെ ജന്മനാടായ ബേലക്കോട്ട ഗ്രാമത്തിലാണ് താമസിച്ചിരുന്നത്.

അംബറോയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാകാമെന്നാണ് സംശയിക്കുന്നത്. കമലാപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിന്നസ്വാമിയിൽ ഐപിഎൽ ആവേശം: ആർസിബി - ഡൽഹി പോരാട്ടം ഇന്ന്; ചിന്നസ്വാമി സ്റ്റേഡിയത്തിന് ചുറ്റുമുള്ള ഗതാഗതത്തിൽ ഇന്ന് മാറ്റം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us