ബെംഗലൂരു : ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു കടുത്ത ആസ്മരോഗത്താല്‍ ,ശാരീരിക നില വഷളായി കന്നഡ അഭിനേത്രി ജയന്തിയെ ബെംഗലൂരുവിലെ വിക്രം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത് …പ്രായാധിക്യം മൂലവും രോഗാവസ്ഥയുടെ കാഠിന്യത്താലും നില അതീവ വഷളായി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ …ഇന്നലെ രാത്രിയില്‍ അടിയന്തിരമായി രോഗം മൂര്ചിച്ച് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു …
അഞ്ഞൂറിലേറെ സിനിമകളില്‍ നായികയായ കന്നഡ മക്കളുടെ പ്രിയ നായികയായിരുന്നു ജയന്തി …കന്നട സിനിമയുടെ സുവര്‍ണ്ണ കാലഘട്ടമെന്നു പറയാവുന്ന 70-80 കളിലെ സൂപ്പര്‍ നായിക..! സൂപ്പര്‍ സ്റ്റാര്‍ രാജ് കുമാറിന്റെ നാല്പതിലേറെ സിനിമകളില്‍ നായികയായ എന്ന നേട്ടം കന്നടയിലെ മറ്റൊരു നടിക്കും അവകാശപ്പെടാന്‍ കഴിയില്ല ..കന്നടയ്ക്ക് പുറമേ തമിഴ് .തെലുങ്ക് ,ഹിന്ദി ,മറാത്തി ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട് ..തമിഴില്‍ എം .ജി .ആര്‍ .ശിവാജി ഗണേശന്‍ എന്നിവര്‍ക്കൊപ്പവും ജയന്തി നിരവധി ഹിറ്റുകളുടെ ഭാഗമായി ..കന്നഡ മക്കള്‍ ‘അഭിനയ ശാരദ ‘അഥവാ അഭിനയത്തിന്റെ ശാരദ ദേവി എന്ന വിശേഷണം അവര്‍ ജയന്തിക്ക് പതിച്ചു നല്‍കി …നിരവധി ആരാധക പിന്തുണ
നടിക്ക് കർണ്ണാടകയിൽ ഉണ്ട്