നടി ദിവ്യ സ്പന്ദന അന്തരിച്ചുവെന്ന് വ്യാജ വാർത്ത 

ബെംഗളൂരു: തെന്നിന്ത്യന്‍ നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യ സ്പന്ദന ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചുവെന്ന് വ്യാജവാര്‍ത്ത.

നിരവധി പേരാണ് നടിക്ക് സോഷ്യല്‍മീഡിയയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

ഒരു പ്രമുഖ പിആര്‍ഒ ആണ് വാർത്ത ആദ്യം ട്വീറ്റ് ചെയ്തത്. പിന്നീട് അവർ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

എന്നാല്‍ നിമിഷങ്ങള്‍ക്കകം ദിവ്യ മരിച്ചുവെന്ന വ്യാജവാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു.

  ബെംഗളൂരുവിൽ റെക്കോർഡ് മഴയും ആലിപ്പഴ വീഴ്ചയും; തകർന്നത് 23 വർഷത്തെ റെക്കോർഡ്; കനത്ത മഴയ്ക്ക് കാരണം അറിയാൻ വായിക്കാം

ദിവ്യ സുഖമായിരിക്കുന്നുവെന്നും ജനീവയിലാണെന്നും വ്യാജവാര്‍ത്ത സംബന്ധിച്ച ഫോണ്‍കോളുകള്‍ വരുന്നതുവരെ സമാധാനമായി ഉറങ്ങുകയായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകനായ നന്ദ ഫേസ്ബുക്കില്‍ കുറിച്ചു.

ബെംഗളൂരു സ്വദേശിനിയായ ദിവ്യ കൂടുതലും അഭിനയിച്ചിട്ടുള്ളത് കന്നഡ ചിത്രങ്ങളിലാണ്.

തമിഴ്,തെലുഗ് ഭാഷകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സൂര്യയുടെ നായികയായി അഭിനയിച്ച വാരണം ആയിരത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കര്‍ണാടക സര്‍ക്കാരിന്‍റെ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും ദിവ്യയ്ക്ക് ലഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിന്റെ പൂച്ച എന്റെ പൂച്ചയെ ഗർഭിണിയാക്കി; നഗരത്തിൽ ഉടമകൾ തമ്മിൽ മുട്ടൻ തല്ല്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us