പ്രധാനമന്ത്രിക്ക് ഇത്തവണ ഓണക്കോടി എത്തുന്നത് കണ്ണൂരിൽ നിന്നും 

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരളം ഔദ്യോഗികമായി സമ്മാനിക്കുന്ന ഓണക്കോടി കേരളത്തിന്റെ സ്വന്തം കൈത്തറി തുണികൊണ്ട്.

കണ്ണൂർ ചൊവ്വയിലെ ലോക്നാഥ് കോ-ഓപ്പ് വീവിങ് സൊസൈറ്റിയാണ് ഓണക്കോടി ഒരുക്കുന്നത്.

ഒരാഴ്ചയായി നെയ്ത്തുകാരി വാരത്തെ കെ. ബിന്ദു നെയ്യുന്നത്, പ്രധാനമന്ത്രിക്കും മറ്റു പ്രമുഖർക്കും കേരളം സമ്മാനിക്കുന്ന കുർത്തയ്ക്കുള്ള തുണിയാണ്.

ഹാൻഡ്‍ലൂം ആൻഡ് ടെക്സ്റ്റൈൽ സ്റ്റേറ്റ് ഡയറക്ടർ കെ.എസ്. അനിൽകുമാറിന്റെ നിർദേശാനുസരണം ലോക്നാഥ് വിവേർസ് സെക്രട്ടറി പി. വിനോദ് കുമാർ തുണി നിർമിക്കുന്ന ദൗത്യം ഏറ്റെടുക്കുകയായിരുന്നു. പ്രസിഡന്റ് എ. പവിത്രൻ പിന്തുണയും നൽകി.

  ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഇവി ചാർജിങ് സ്റ്റേഷനുകൾ തുരുമ്പെടുക്കുന്നു; തിരിഞ്ഞുനോക്കാതെ ബെസ്കോം

കോട്ടയം രാമപുരം അമനകര സ്വദേശിയും പാലക്കാട് കൊടുമ്പ് കൈത്തറി ക്ലസ്റ്ററിലെ ഡിസൈനറുമായ അഞ്ജു ജോസാണ് കുർത്ത തുന്നുന്നതിനുള്ള തുണിയുടെ നിറങ്ങളും പാറ്റേണും രൂപകല്പന ചെയ്തത്.

ഇളംപച്ച, വെള്ള, റോസ്, ചന്ദനനിറം എന്നിവയോടൊപ്പം ഇളംതളിരിലയുടെ നിറംകൂടി ഒത്തുചേർന്ന് കുത്തനെ വരയോടുകൂടിയതാവും കുർത്ത.

അതീവശ്രദ്ധയോടെയുള്ള നെയ്ത്തിൽ ദിവസം മൂന്നുമീറ്റർ തുണിയേ ഒരുക്കാൻ സാധിക്കൂ.

  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

ദേശീയ കൈത്തറിദിനമായ തിങ്കളാഴ്ച തുണി തിരുവനന്തപുരത്തെത്തിക്കും.

ഹാൻടെക്സിന്റെ തിരുവനന്തപുരത്തെ തുന്നൽകേന്ദ്രത്തിലാണ് കുർത്ത തയ്ച്ചെടുക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും
[masterslider id="10"]

Related posts