ഇന്ത്യന്‍ ഷക്കീറ എന്ന വിളിപ്പേരിൽ അറിയപെട്ട് സൂപ്പര്‍ നായിക തമന്ന

ഇന്ത്യന്‍ ഷക്കീറ എന്ന വിളിപ്പേരാണ് ഇപ്പോള്‍ സൂപ്പര്‍ നായികയായ തമന്നയ്ക്ക്. ജയിലര്‍ എന്ന സിനിമയിലെ കാവാല എന്ന ഗാനത്തിലെ അതിശയിപ്പിക്കുന്ന നൃത്തച്ചുവടുകളാണ് തമന്നയ്ക്ക് ഇന്ത്യന്‍ ഷക്കീറയെന്ന വിളിപ്പേര് സമ്മാനിച്ചത്.

ജയിലര്‍ എന്ന രജനീകാന്ത് സിനിമയിലെ കാവാല എന്ന ഗാനത്തിലെ തമന്ന ഭാട്ടിയയുടെ നൃത്തച്ചുവടുകള്‍ ആരാധകര്‍ക്കിടയില്‍ വൈറലാണ്. രജനീകാന്തും ഒരുമിച്ച് നൃത്തം ചെയ്ത ഗാനം ഇതേവരെ നേടിയത് ദശലക്ഷക്കണക്കിന് വ്യൂസും ആയിരക്കണക്കിന് ലൈക്കുകളുമാണ്.

ചുരുണ്ടമുടിയും വര്‍ണാഭമായ വസ്ത്രങ്ങളുമായി തമന്ന മരുഭൂമി പ്രമേയമാക്കിയ സൈറ്റില്‍ അഡാര്‍ നൃത്തച്ചുവടുകളുമായി സ്റ്റൈല്‍മന്നനൊപ്പം അരങ്ങ് തകര്‍ക്കുന്നത് ആരാധകരെ ഒട്ടൊന്നുമല്ല ആവേശത്തിലാറാടിച്ചത്.

  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു

തമന്നയുടെ മ്യൂസിക് വീഡിയോയുടെ പശ്ചാത്തല സംഗീതം ഷക്കീറയുടെ വക്കാവക്കായുടേതിന് കിടപിടിക്കുന്നതാണെന്ന അഭിപ്രായവുമായി ഒരു ആരാധകന്‍ രംഗത്തെത്തിയതാണ് ആരാധകരില്‍ പുതിയ താരതമ്യത്തിന് വഴിവച്ചത്.

അതെ നിങ്ങള്‍ ഷക്കീറയുടെ ദിസ് ടൈം ഫോര്‍ ആഫ്രിക്കയെന്ന ഗാനത്തിന് നൃത്തം ചെയ്യുന്നതായി തോന്നുന്നു, നിങ്ങള്‍ ഞങ്ങളുടെ ഇന്ത്യന്‍ ഷക്കീറയാണ് ഇങ്ങനെ പോകുന്ന ട്വിറ്ററില്‍ ഇതിനോടുള്ള മറ്റ് ആരാധകരുടെ പ്രതികരണങ്ങള്‍.

ഷക്കീറയോട് താരതമ്യപ്പെടുത്തിയുള്ള ആരാധകന്റെ അഭിപ്രായം മികച്ചതെന്ന് തോന്നുന്നുവെന്ന വിധത്തിലായിരുന്നു തമന്നയുടെ ട്വീറ്റ്.രജനീകാന്തിനൊപ്പം ഇതാദ്യമായാണ് തമന്ന അഭിനയിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

  ഫ്ലാറ്റ് വാടകയ്ക്ക് കൊടുത്ത ഉടമകൾ ഇപ്പോൾ ഇന്ദിരാനഗർ പോലീസ് സ്റ്റേഷനിലാണ്; ഇടനിലക്കാരെ വിശ്വസിച്ചാൽ സംഭവിക്കുന്നത്!

ജയിലര്‍ അടുത്ത മാസം 10നാണ് തിയേറ്ററുകളിലെത്തുക.ജാക്കി ഷ്‌റോഫ്, മോഹന്‍ലാല്‍, രമ്യകൃഷ്ണന്‍, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നെല്‍സണ്‍ ദിലീപ് കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍.അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുള്ളത്. ചിത്രത്തിന്റെ നിര്‍മാണം കലാനിധി മാരനാണ്.

2021ല്‍ പുറത്തിറങ്ങിയ അണ്ണാത്തെ എന്ന സിനിമയിലാണ് രജനീകാന്ത് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിസാരക്കാരനല്ല,കോക്രോച്ച് പാർട്ടിയുടെ സ്ഥാപകൻ; എന്താണ് സിജെപി? ആരാണ് അഭിജിത് ദിപ്കെ? എന്നെല്ലാം അറിയാൻ വായിക്കാം
[masterslider id="10"]

Related posts