സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി സാനിയ മിര്‍സയുടെയും മകന്റെയും ചിത്രം

ലോക ടെന്നീസില്‍ ഏറെ ആരാധകരുള്ള താരമാണ് സാനിയ മിര്‍സ. സാമൂഹ്യ മാധ്യമങ്ങളിലും ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ഒട്ടും പുറകിലല്ല താരം. താരത്തെ പോലെ തന്നെ ഇപ്പോള്‍ ആരാധകരുടെ സ്വന്തമാണ് മകന്‍ ഇഷാന്‍ മിര്‍സ മാലിക്കും.

അതുകൊണ്ടുതന്നെ ഇഷാനൊന്നിച്ചുള്ള സാനിയയുടെ ചിത്രങ്ങള്‍ ആഘോഷത്തോടെ് ഏറ്റെടുക്കാന്‍ ആരാധകര്‍ ഇക്കുറിയും മറന്നില്ല.

കിലിയന്‍ എംബപെയുടെ ഗോളാഘോഷം അനുകരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍.

  സോമാലിയൻ തീരത്ത് ആയുധക്കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി; ആറ് ഇന്ത്യക്കാർ ബന്ദികളെന്ന് റിപ്പോർട്ട്

തല ഉയര്‍ത്തിപ്പിടിച്ച് കൈകള്‍ കെട്ടിയുള്ള ഗോളാഘോഷമാണ് ഇരുവരും അനുകരിക്കുന്നത്.

അവന്‍ എന്നെ എംബപെയുടെ ഗോള്‍ ആഘോഷം പഠിപ്പിക്കുകയാണെന്ന അടിക്കുറിപ്പോടെയാണ് സാനിയ ചിത്രങ്ങള്‍ പങ്കുവെച്ചത്.

അനവധി പേര്‍ ചിത്രം ഇതിനോടകം തന്നെ ഷെയര്‍ ചെയ്തിട്ടുണ്ട്. രണ്ട് പതിറ്റാണ്ട് നീളുന്ന കരിയറില്‍ ആറ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളാണ് സാനിയ നേടിയത്.

ദുബായ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പോടെ വിരമിക്കല്‍ പ്രഖ്യാപിച്ച താരം വിംബിള്‍ഡണില്‍ കമന്റേറ്റര്‍ റോളിലും ശ്രദ്ധ നേടിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്
[masterslider id="10"]

Related posts