പ്രഭുദേവ തന്റെ മകൾക്ക് നൽകിയത് മുൻകാമുകിയുടെ പേരോ ? കുഞ്ഞുമായി തിരുപ്പതിയിൽ സന്ദർശനം നടത്തിയ താരവും ഭാര്യയും

50-ാം വയസിൽ നടനും നർത്തകനുമായ പ്രഭുദേവയ്‌ക്കും ഭാര്യ ഹിമാനി സിങ്ങിനും പെൺകുഞ്ഞ് പിറന്ന വിവരം വാർത്തയായിരുന്നു. താൻ അച്ഛനായതിന്റെ സന്തോഷം പ്രഭുദേവ ഒരു അഭിമുഖത്തിൽ പറയുകയുമുണ്ടായി.

50-ാം വയസ്സിൽ അച്ഛനായതിൽ താൻ പൂർണത അറിയുന്നു എന്നും പ്രഭുദേവ പറഞ്ഞിരുന്നു. മുംബൈയിലെ ഫിസിയോ തെറാപ്പിസ്റ്റാണ് ഭാര്യ ഹിമാനി. ഇപ്പോഴിതാ ആദ്യമായി പ്രഭുദേവ ഭാര്യയെയും മകളെയും കൊണ്ട് പുറത്തിറങ്ങിയ ദൃശ്യങ്ങളാണ് വൈറലായത്.

കുഞ്ഞ് പിറന്നിട്ട് കുറച്ചു നാളുകളായി എന്നാലും പ്രഭുദേവ മകൾക്കിട്ട പേരിന്റെ കാര്യത്തിൽ ചില റിപ്പോർട്ടുകളുണ്ട്. കുഞ്ഞിന്റെ ഔദ്യോഗിക നാമം എങ്ങും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല

  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു

വിവാഹംവരെയെത്തിയ ശേഷം പിരിഞ്ഞ, നടൻ മുൻപ് പ്രണയത്തിലായിരുന്ന നടിയുടെ പേരാണ് കുഞ്ഞിന് നൽകുക എന്ന് റിപ്പോർട്ടുകളിൽ ഒന്നിൽ പരാമർശിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ യാതൊരുവിധ സ്ഥിരീകരണവുമില്ല

തിരുപ്പതി ദേവസ്ഥാനത്താണ് പ്രഭുദേവ ഭാര്യയെയും മകളെയും കൊണ്ട് ദർശനം നടത്തിയത്. കുടുംബം ഒരു ക്യൂവിൽ നിൽക്കുന്ന വീഡിയോ ദൃശ്യം വൈറലായിരുന്നു. വി.ഐ.പി. ദർശനമാണ് ഇരുവർക്കുമായി ക്ഷേത്രത്തിൽ ഒരുക്കിയത്. ഇവിടെ നിന്നും തീർത്ത പ്രസാദവും ലഭിച്ചു

  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി

ആദ്യഭാര്യയിൽ പ്രഭുദേവയ്ക്ക് മൂന്ന് മക്കൾ ആയിരുന്നു ഉണ്ടായിരുന്നത്. ഒരു കുഞ്ഞ് കാൻസർ ബാധിതനായി മരിച്ചിരുന്നു. നർത്തകി കൂടിയായ റംലത്ത് ആണ് പ്രഭുദേവയുടെ ആദ്യഭാര്യ. നടി നയൻതാരയെ വിവാഹം ചെയ്യും എന്ന വാർത്ത വരുന്ന വേളയിൽ ഇദ്ദേഹം ആദ്യഭാര്യയിൽ നിന്നും വിവാമോചനം നേടിയിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും
[masterslider id="10"]

Related posts