ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ പ്രതികരിച്ച് മകൻ ചാണ്ടി ഉമ്മൻ

പിതാവിന്റെ മരണത്തിൽ പ്രതികരിച്ച് മകൻ ചാണ്ടി ഉമ്മൻ. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. കേരളത്തിലേക്ക് മടങ്ങിവരാനിരിക്കുകയായിരുന്നു. അത് സാധ്യമായില്ല എന്ന് അദ്ദേഹം പ്രതികരിച്ചു. എന്ത് പറയണമെന്ന് എനിക്കറിയില്ല. വളരെ ആത്മാർത്ഥമായി സഹകരിച്ച് അദ്ദേഹത്തോട് സ്നേഹമുള്ള ലക്ഷങ്ങളാണ് ഈ കടന്നു പോകുന്നത്.

അദ്ദേഹം ആർക്കുവേണ്ടി ജീവിച്ചോ, അവരാണ് ഇന്ന് വന്നിരിക്കുന്നത്, ഞങ്ങളെ ആശ്വസിപ്പിക്കാൻ. ഇതിൽപ്പരം ഞങ്ങൾക്ക് മറ്റൊന്നുമില്ല. ഇത്രയും സ്നേഹം കാണുമ്പോ വാക്കുകളില്ല പറയാൻ. പക്ഷേ, അദ്ദേഹത്തിൻ്റെ വിടവ് വലിയ വിടവാണ്.

  ലംബോർഗിനി ഉപയോഗിച്ച് അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്കെതിരെ അന്വേഷണം; വാഹനം കസ്റ്റഡിയിൽ

ആ വിടവ് നികത്താൻ ഒന്നിനും സാധിക്കത്തില്ല. ഞങ്ങൾക്ക് മാത്രമല്ല ഈ വന്ന ലക്ഷങ്ങൾ, അവരെ സംബന്ധിച്ച് അവരുടെ കുടുംബാംഗമായിട്ടാണ് ഇവിടെ വരുമ്പോൾ എനിക്ക് മനസ്സിലാകുന്നത്.

ഈ നാടിനെ സംബന്ധിച്ചും വലിയൊരു വിടവായിട്ട് ഞാൻ കരുതുകയാണ്. ഒരിക്കലും നികത്താൻ പറ്റാത്ത ഒരു വിടവ്. ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിലുള്ളതല്ല. ഈശ്വര നിശ്ചയം മാനിക്കേണ്ടി വരും. നാട്ടിലേക്ക് വരാനിരിക്കുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. അത് സാധ്യമായില്ല.

  ഹോട്ടൽ ഭക്ഷണത്തിന് വില കൂടും; ബെംഗളൂരുവിൽ ദോശയ്ക്കും ഇഡ്ഡലിക്കും വില വർധന അഞ്ച് മുതൽ പത്ത് ശതമാനം വരെ

ഇന്നലെ ഉച്ചയ്ക്ക് ശേഷം ആരോഗ്യം ഒന്ന് മോശമായി ആശുപത്രിയിൽ പോയി. രാത്രിയായപ്പോൾ വീണ്ടും ഒരല്പം കൂടി മോശമായി. വെളുപ്പിനെ കാർഡിയാക് അറസ്റ്റ് സംഭവിക്കുകയായിരുന്നുവെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിലെ ബാങ്ക് ഉദ്യോഗസ്ഥയുടെ കൊലപാതകം: സംശയക്കാരനായ ഭർത്താവ് മുഖ്യപ്രതി; കുറ്റപത്രം സമർപ്പിച്ചു
[masterslider id="10"]

Related posts

Click Here to Follow Us