നിയമം കൈയിലെടുക്കുന്നവരെ പിടിച്ച് അകത്തിടണം ; സംസ്ഥാന പോലീസിന് നിർദേശം

ബെംഗളൂരു: ഗോരക്ഷകര്‍ക്കും വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കാൻ കര്‍ണാടക പോലീസിന് നിര്‍ദേശം.

സിദ്ധരാമയ്യ സര്‍ക്കാരില്‍ ഗ്രാമീണവികസന മന്ത്രിയായ പ്രിയങ്ക് ഖാര്‍ഗെയാണ് കഴിഞ്ഞ ദിവസം കലബുര്‍ഗി ജില്ലയില്‍ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് കര്‍ശന നിര്‍ദേശം നല്‍കിയത്.

ബലിപെരുന്നാള്‍ അടുത്ത സാഹചര്യത്തില്‍ ഗോരക്ഷാ പ്രവര്‍ത്തനം എന്ന പേരില്‍ ആര് നിയമം കൈയിലെടുത്താലും അവരെ പിടിച്ച്‌ അകത്തിടണമെന്ന് അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടു.

  ബെംഗളൂരു മെട്രോ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്; എയർപോർട്ട് ബ്ലൂ ലൈനിലെ ആദ്യ ട്രെയിൻ ബെംഗളൂരുവിലെത്തി

ഇന്ന സംഘടനക്കാരനാണെന്നുമെല്ലാം പറഞ്ഞ് നിയമം കൈയിലെടുത്താല്‍ അവരെ പിടിച്ച്‌ ജയിലിലിടണം-ഖാര്‍ഗെ ഉത്തരവിട്ടു.

നിയമം വളരെ വ്യക്തമാണെന്നും നഗരത്തിലാണെങ്കിലും ഗ്രാമത്തിലാണെങ്കിലും കന്നുകാലികളെ കൊണ്ടുപോകുന്നതിന് ഒരേ നിയമമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

രേഖകളും അനുമതിയുമെല്ലാമുണ്ടെങ്കില്‍ അവരെ പീഡിപ്പിക്കാൻ നില്‍ക്കരുത്. ഗോരക്ഷകരെ പണിയേല്‍പിച്ച്‌ നിങ്ങള്‍ പോലീസ് സ്റ്റേഷനില്‍ ഇരിക്കുകയാണോ? കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഈ പുതിയ പീഡനം തുടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോൺഗ്രസിൽ വകുപ്പ് തർക്കം രൂക്ഷം; രാമലിംഗ റെഡ്ഡിക്ക് പിന്നാലെ അതൃപ്തിയുമായി കെ.എച്ച്. മുനിയപ്പയും രംഗത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു
[masterslider id="10"]

Related posts