രാജ്യത്ത് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിക്കുന്ന കണക്കുകള്‍ പരിശോധിച്ചാല്‍ മൂന്നാം സ്ഥാനത്താണ് നമ്മ ബംഗലൂരുവിലെ കെമ്പഗൌഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്….എന്നാല്‍ എപ്പോഴെങ്കിലും സഞ്ചരിക്കുമ്പോള്‍ എയര്‍പോര്ട്ടിന്റെ മധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഫയര്‍ സ്റേഷന്‍ നിങ്ങളുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ …? ഇന്നേ വരെ ലോകത്ത് ഏറ്റവും കൂടുതല്‍ സംഭവിക്കുന്ന വിമാന അപകടങ്ങളുടെ സാധ്യതകള്‍ പരിശോധിച്ച് നോക്കിയാല്‍ ,എയര്‍ ക്രാഫ്റ്റ് റെസ്ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിംഗ് ഡിപ്പാര്‍ട്ട്മെന്റ് എന്ന (ARFF) വഹിക്കുന്ന ധര്‍മ്മം എത്രത്തോളമെന്നു മനസ്സിലാകും …ഇന്ത്യയിലെ ഏറ്റവും മികച്ച എയര്‍ റെസ്ക്യൂ വിഭാഗമെന്ന ഖ്യാതി ബെംഗലൂരുവിനു ലഭിച്ചത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കുന്നത്തിനു മുന്പ് തലനാരിഴയ്ക്ക് വഴി മാറി പോയ ചില അപകടങ്ങളെ കുറിച്ച് വിവരിക്കാം ….2010 മേയ് 22 ,ദുബായില്‍ നിന്നും 158 പേരുമായി യാത്ര തിരിച്ച എയര്‍ ഇന്ത്യയുടെ IX- 812 വിമാനം രാവിലെ ലാന്‍ഡ് ചെയ്യുന്നതി നിടെ തകര്‍ന്ന്‍ വീണത് രാജ്യം ഞെട്ടലോടെ ആണ് തിരിച്ചറിഞ്ഞത്…..റണ്‍വെയിലെ അപകട സാധ്യത എത്രത്തോളമെന്നു ആ ദുരന്തം നമുക്ക് മനസ്സിലാക്കി തന്നു …ആകാശ ദുരന്തങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ അപകടമായിരുന്നു മംഗലാപുരത്ത് സംഭവിച്ചത് … അതെ ..! അത്യാഹിതങ്ങള്‍ക്ക് ശേഷമാണു അപകടങ്ങളുടെ വ്യാപ്തി പുറം ലോകമറിയുന്നത് ….എന്നാല്‍ പലപ്പോഴും സംഭവിക്കുന്ന ഭാഗ്യത്തിന്റെ അകമ്പടിയില്‍ വഴി മാറി പോവുന്ന ദുരന്തങ്ങള്‍ എല്ലാവരും പെട്ടെന്ന് മറക്കും ..പക്ഷെ കഷ്ടിച്ച് രകഷപെട്ടു പോകുന്ന ഈ അപകടങ്ങള്‍ പരിശോധിച്ചാല്‍ മാത്രമേ അറിയൂ ഈ അതിജീവനത്തിന്റെ വെല്ലുവിളി എത്രത്തോളമുണ്ടെന്നു …
ഒരു വിമാനയാത്രയില്‍ ഉള്ളില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് നാം ആരെങ്കിലും അറിയാന് ശ്രമിച്ചിട്ടുണ്ടോ ..? പലപ്പോഴും തകരാറുകള്‍ പൈലറ്റ്മാര്‍ രഹസ്യമാക്കി വെയ്ക്കാറാണ് പതിവ് …ഓണ്‍ ബോര്‍ഡില്‍ മറഞ്ഞിരിക്കുന്ന അറിയാപ്പൊരുളുകള്‍ അറിഞ്ഞാല്‍ ചിലപ്പോള്‍ നമ്മളില്‍ പലരും ഞെട്ടും … എഞ്ചിന്‍ തകരാറുകള്‍ മറ്റും ഇടയ്ക്കിലെ സംഭവിക്കാറുള്ളതാണു …പരിഹരിക്കാന്‍ ആവാത്ത പ്രശ്നങ്ങള്‍ പൈലറ്റുമാര്‍ , എയര്‍ ട്രാഫിക്ക് കണ്ട്രോളുമായി (ATC) ബന്ധപ്പെടുന്നതോടെ രക്ഷാപ്രവര്‍ത്തനത്തിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്തം എയര്‍ റെസ്ക്യൂ ഫയര്‍ ഫൈറ്റിംഗ് വിഭാഗത്തിലേക്ക് വന്നു ചേരുന്നു ….തുടര്‍ന്ന്‍ റണ്‍വേയിലെ നിയന്ത്രണവും ഈ ടീമിന്റെ കൈകളിലാണ് …’പാസഞ്ചേര്സ് ഓണ്‍ ബോര്‍ഡ്’ അഥവാ വിമാനത്തിലെ മുഴുവന്‍ യാത്രക്കാരടങ്ങുന്നവരുടെ സുരക്ഷ, മെഡിക്കല്‍ സംഘങ്ങള്‍ ഉള്‍പ്പെടുന്ന വിഭാഗം കൈയ്യാളുന്നതോടെ സമ്മര്‍ദ്ധങ്ങളുടെ നിമിഷങ്ങള്‍ ആരംഭിക്കുന്നു …
ഒരു വിമാനത്തിലെ മുഴുവന്‍ സുരക്ഷയും ഏറ്റെടുക്കാന്‍ സന്നദ്ധമാകുന്ന ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനക്ഷമതയും , അത്യാധുനിക സംവിധാനങ്ങളും അപ്പോള്‍ തീര്‍ച്ചയായും പരിശോധിക്കണം ….എയര്‍ പോര്ട്ടിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ഫയര്‍ സ്റെഷനില്‍ നിര നിരയായി പാര്‍ക്ക് ചെയ്തിരിക്കുന്ന (C.F.T) അഥവാ ക്രാഷ് ഫയര്‍ ടെണ്ടറുകള്‍ എന്ന ഓസ്ട്രിയന്‍ നിര്‍മ്മിതമായ അത്യാധുനിക ഫയര്‍ എഞ്ചിനുകള്‍ തന്നെയാണ് പ്രധാന തുറുപ്പ് ചീട്ട് ……0 – 80 കിലോമീറ്ററിലേക്ക് കുതിക്കാന്‍ ഇവയ്ക്ക് വേണ്ടത് വെറും 24 സെക്കന്റ് മാത്രം …..! അതും 36 ടണ്‍ ഭാരവും വഹിച്ചു കൊണ്ട് …..12500 ലിറ്റര്‍ വെള്ളവും , 1500 ലിറ്റര്‍ ഫോം കോമ്പൌണ്‍, 250 kg കെമിക്കല്‍ പൌഡര്‍ ഇവയൊക്കെയാണ് ഇവയില്‍ ഓരോന്നിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് …..ഇത്തരത്തില്‍ നാലെണ്ണമാണു ബെംഗലൂരു ഫയര്‍ സ്റ്റേഷനില്‍ സെക്കന്റുകളില്‍ ആളിയാര്‍ക്കുന്ന യന്ത്രപക്ഷികളുടെ ഇന്ധനത്തോട് എതിരിടാന്‍ ഒരുക്കി നിര്‍ത്തിയിരിക്കുന്നത് …..ഓരോന്നിലും വില എട്ടു കോടിയോളമാണ് ….മിനിറ്റില്‍ 9000 ലിറ്റര്‍ പമ്പ് ചെയ്യാന്‍ ഇവ പര്യാപ്തമാണ് …ഒരേസമയം നാലു ക്രൂ മെംബേര്‍സ് ഇതില്‍ 24/7 സന്ജ്ജമാണ് …ചെറുതും വലുതുമായ റെസ്ക്യൂ ആണ്ട് ഫയര്‍ ഫൈറ്റിംഗ് ഉപകരണങ്ങളുടെ ഒരു നീണ്ട നിര തന്നെ ഇതിലുണ്ട് …ഇലക്ട്രോ ന്യൂമാറ്റിക്ക് ,ന്യൂമാറ്റിക്ക് മാനുവല്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇതില്‍ പരാജയ സാധ്യത തീരെ ഇല്ല എന്ന് തന്നെ പറയാം …..
ഓരോ ഫയര്‍ ക്രൂ കമാണ്ടര്‍മാരും 15 -20 വര്ഷം എയര്‍ഫോഴ്സ് അല്ലെങ്കില്‍ നേവിയില്‍ ജോലി ചെയ്തിട്ടുള്ളവര്‍ ആണ് …അതുകൊണ്ട് തന്നെ മികച്ച ശാരീരിക ക്ഷമതയും , അച്ചടക്കവും സമ്മേളിച്ചിരിക്കുന്ന വിഭാഗമെന്നു നിസംശയം പറയാന്‍ കഴിയും ….
വിമാനത്തിന്റെ ലാന്‍ഡിംഗിലോ ടേക്ക് ഒഫിലോ ഒരു അപകടം ഉണ്ടായതായി അറിഞ്ഞാല്‍ ഫയര്‍ ഫൈറ്റിംഗിനു ലഭിക്കുന്ന പരമാവധി സമയം 138 സെക്കന്റ് ആണ് …ഇതിനുള്ളില്‍ ആളിപ്പടരുന്ന തീ നിയന്ത്രണവിധേയമാക്കിയാല്‍ മാത്രമേ യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുകയുള്ളൂ ….നാലു കിലോമീറ്റര്‍ നീളമുള്ള റണ്‍വെയില്‍ അവിടെ അപകടം സംഭവിച്ചാലും രണ്ടു മിനിറ്റില്‍ അവിടെ എത്തുക എന്നത് ഓരോ ഫയര്‍ ഫൈറ്റെഴ്സിന്റെയും കര്‍ത്തവ്യമാണു ….
പ്രത്യേക പരിശീലനം ലഭിച്ച 136 അംഗങ്ങള്‍ ആണ് ബെംഗലൂരു എയര്‍ റെസ്ക്യൂ സര്‍വീസിലെ ജീവനക്കാര്‍ …ഇതിനെ നയിക്കുന്നത് ആഗോളതലത്തില്‍ പ്രശസ്തനായ ഏവിയേഷന്‍ ഫയര്‍ സ്പെഷ്യലിസ്റ്റ് (Aviation fire specialist ) ശ്രീ പി എസ് അജിത്ത് കുമാര്‍ എന്ന മലയാളിയാണ് …ഒരു ഷിഫ്റ്റില്‍ 24 ഫയര്‍ ഫൈറ്റിംഗ് അംഗങ്ങളും മൂന്ന് മെഡിക്കല്‍ പ്രൊഫഷണല്‍സുമാണ് സദാ ജാഗ രൂകരായി സേവനമനുഷ്ടിക്കുന്നത്..!അതില്‍ ഒരു ക്രാഷ് ഫയര്‍ ടെണ്ടറില്‍ (C.F.T ) യില്‍ മൂന്ന്‍ അംഗങ്ങള്‍ ഏതു സമയത്തും ഉണ്ടാവുമെന്നതാണ് ഈ ജോലിയുടെ പ്രാധാന്യം എത്രത്തോളമെന്നു കാട്ടി തരുന്നത് ….മണിക്കൂറുകള്‍ ക്രമീകരിച്ചു ആണ് ഇവര്‍ ഇങ്ങനെ തുടര്‍ച്ചയ ജോലിയില്‍ വ്യാപൃതരാവുന്നത് …..
റണ്‍വെയില്‍ ഒരു ARFF വിദഗ്ധന്റെ കര്‍ത്തവ്യം മനസ്സിലാക്കാന്‍ നിരവധി ഉദാഹരണങ്ങള്‍ വൈമാനിക ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട് …1985 ഓഗസ്റ് 22 നു മാഞ്ചസ്റ്റര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 131 യാത്രക്കാരെയും വഹിച്ചു നീങ്ങിയ ബോയിംഗ് 737 ഒരു പക്ഷി വന്നിടിച്ച ആഘാതത്തില്‍ പോടുന്നത്തെ ഇടത് എഞ്ചിന് തീ പിടിച്ചു, ടേക്ക് ഓഫ് ഉപേക്ഷിച്ചു ഇറക്കാന്‍ എ ടി സി(ATC) യുടെ നിര്‍ദ്ദേശ പ്രകാരം പൈലറ്റ് ശ്രമം നടത്തി ..എന്നാല്‍ സംഗതി വളരെ വേഗത്തില്‍ വഷളായി …തുടര്‍ന്ന്‍ പാഞ്ഞെത്തിയ ഫയര്‍ വിഭാഗം തീ അണച്ച് മുഴുവന്‍ ആളുകളെയും രക്ഷപ്പെടുത്തുകയുണ്ടായി …രണ്ടു വര്ഷം മുന്പ് സംഭവിച്ച ദുബായ് എമിരേട്ട്സിന് സംഭവിച്ച അപകടത്തിലും ഫയര്‍ ഫൈറ്റെഴ്സിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം ഒഴിവായ വന്‍ ദുരന്തം നാം വീക്ഷിച്ചതാണ് ….
വിമാനങ്ങളുടെ സുരക്ഷസംമ്പന്ധമായി വരുന്ന പല വിധ വ്യാജ വാര്‍ത്തകളും ചില്ലറ തലവേദനയല്ല സൃഷ്ടിക്കുന്നത് …വ്യാജ ബോംബ് ഭീഷണിയും മറ്റും മൂലം നിരവധി പ്രശ്നങ്ങള്‍ ഇടയ്ക്കിടെ സംഭവിക്കാറുണ്ട് എന്നത് ഭൂരിഭാഗവും രഹസ്യമായി അവശേഷിക്കുന്നു …രണ്ടു വര്ഷം മുന്പ് കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് തിരിച്ച വിമാനം ഇത്തരത്തില്‍ ഒരു വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തിരമായി ബംഗലൂരുവില്‍ ഇറക്കിയതും തുടര്‍ന്ന് സംഭവിച്ച പൊല്ലാപ്പുകളുമൊക്കെ സമര്‍ഥമായി പരിഹരിച്ചത് അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഫയര്‍ വിഭാഗത്തിനെ ഇടപെടലുകള്‍ തന്നെയെന്നു പറയേണ്ടിവരും ….പരിഭ്രമിച്ചു പോകുന്ന ഓരോ യാത്രക്കാരനും ധൈര്യം പകര്‍ന്ന്‍ സുരക്ഷ ഉറപ്പു നല്‍കുന്ന ഓരോ ഫയര്‍ മാനും വെളുവിളികള്‍ നിറഞ്ഞ സ്വന്തം ജീവിതത്തെ സ്വയം സമര്‍പ്പിച്ചു കൊണ്ട് തന്നെയാണ് മുന്നോട്ട് നീങ്ങുന്നത് ….ഒരു നിമിഷവും ഇമ ചിമ്മാതെ യന്ത്ര പക്ഷികളുടെ വരവും പോക്കും സസൂക്ഷ്മം നിരീക്ഷിച്ചു അപകട സാധ്യത നിറഞ്ഞ രണാങ്കണത്തില്‍ കാവലിരിക്കുന്നു …..വിമാനംപറത്തുന്ന പൈലറ്റിന്റെ വീക്ഷണവും , എയര്‍ ട്രാഫിക്ക് കണ്ട്രോളിന്റെ ജാഗ്രതയ്ക്കുമൊപ്പം ചേര്‍ത്തു വായിക്കണം .ARFF എന്ന ബെംഗലൂരുവിലെ ഓരോ ഫയര്‍മാന്റെ ഉത്തരവാദിത്തവും