കണ്ണൂർ മെഡിക്കൽ കോളേജിൽ ഇനി പോലീസ് ലോക്കപ്പും 

കണ്ണൂര്‍:ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ഇനി പോലീസ് ലോക്കപ്പും. ആസ്പത്രിയില്‍ ആരോഗ്യപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയോ പ്രശ്നങ്ങളുണ്ടാക്കുകയോ ചെയ്യുന്നവരെ താത്കാലികമായി പൂട്ടിയിടാനുള്ള സൗകര്യത്തിനാണ് മുറി ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകളില്‍ ആരംഭിക്കുന്ന ആദ്യത്തെ പൂര്‍ണ തോതിലുള്ള പോലീസ് ഔട്ട്‌ പോസ്റ്റാണിത്.

ആശുപത്രിയില്‍ അനാവശ്യമായി ബഹളം വെക്കുകയോ ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നവരെയോ  പോലീസ സ്റ്റേഷനില്‍ നിന്നും പോലീസുകാരെത്തി കൊണ്ടുപോകുന്നതുവരെ താല്‍ക്കാലികമായി പൂട്ടിയിടാനുള്ള സൗകര്യത്തിനാണ് പുതിയ ഔട്ട്പോസ്റ്റില്‍ ലോക്കപ്പ് റൂം കൂടി ഒരുക്കിയിരിക്കുന്നത്.

  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!

ഔട്ട്‌പോസ്റ്റിന്റെ ചുമതല എ.എസ്.ഐ റാങ്കിലുള്ളവര്‍ക്ക് നല്‍കും.നിലവില്‍ സി.പി.ഒ മാര്‍ക്കാണ് ചുമതല. ഡോ.വന്ദനാദാസിനെ കൊലപ്പെടുത്തിയതിന തുടര്‍ന്ന് എല്ലാ മെഡിക്കല്‍ കോളേജിലും പോലീസ് ഔട്ട്പോസ്റ്റുകള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. 24 മണിക്കൂറും ഇവിടെ പോലീസിന്റെ സേവനം ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts