സ്ത്രീകൾക്ക് സൗജന്യ യാത്ര ഉടൻ 

ബെംഗളൂരു: സര്‍ക്കാര്‍ ബസുകളില്‍ എല്ലാ സ്ത്രീകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി. നാളെ ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‌ആര്‍‍ടിസിയുടെ നാല് ഡിവിഷനുകളിലേയും മാനേജിംഗ് ഡയറക്ടര്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

യാതൊരു വ്യവസ്ഥകളും ഇല്ല. എപിഎല്‍ എന്നോ ബിഎല്‍ എന്നോ വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും സര്‍ക്കാര്‍ ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം’, രാമലിംഗ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.’എംഡിമാരുമായി നടത്തിയ ചര്‍ച്ചയില്‍ പദ്ധതിയുടെ ഗുണത്തെക്കുറിച്ചും ദോഷത്തെ കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചെലവും മറ്റ് വിശദാംശങ്ങളും ഉള്‍പ്പെടെ യോഗത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സമര്‍പ്പിക്കും. ഇത് സംബന്ധിച്ച്‌ മുഖ്യമന്ത്രി ഗതാഗത വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്’, അദ്ദേഹം പറഞ്ഞു.

  സ്വർണ്ണക്കടത്ത് കേസ്: നടി രന്യ റാവുവിന് ജാമ്യം അനുവദിച്ചു

ജൂണ്‍ ഒന്നിനാണ് മന്ത്രിസഭാ യോഗം ചേരുന്നതെന്നും യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത ശേഷം മുഖ്യമന്ത്രി ഇത് സംബന്ധിച്ച്‌ പ്രഖ്യാപനം നടത്തുമെന്നും രാമലിംഗ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരീക്ഷ കഴിഞ്ഞോ? പുസ്തകങ്ങൾ വലിച്ചെറിയാതെ മറ്റൊരാൾക്ക് നൽകാം; ബെംഗളൂരുവിൽ വിദ്യാർഥികൾക്കായി പുസ്തക കൈമാറ്റത്തിന് പുതിയ തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചൂടിൽ വെന്തുരുകുന്ന കർണാടകയ്ക്ക് ആശ്വാസവാർത്ത; സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക് മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts

Click Here to Follow Us