ഭാര്യ സമ്മാനിച്ച പുതിയ റാഡോ വാച്ച് പ്രദർശിപ്പിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്യ്ക്ക് തന്റെ ഭാര്യ പാർവതി സമ്മാനിച്ച മിന്നുന്ന പുതിയ റാഡോ വാച്ച് ഡി.കെയ്ക്ക് കാണിക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന പാർട്ടി പരിപാടിയിൽ, സിദ്ധരാമയ്യയ്ക്ക് തന്റെ പുതിയ വാച്ച് കാണിക്കാനുള്ള തന്റെ ആഗ്രഹത്തെ ചെറുക്കാനായില്ല. ഇടതുവശത്ത് ഇരുന്ന മന്ത്രി എം ബി പാട്ടീലിനെയാണ് അദ്ദേഹം ആദ്യം കാണിച്ചത്.

  കാവേരി തർക്കം: കർണാടകയിൽ ബന്ദ് പ്രക്ഷുബ്ധം; വാട്ടാൽ നാഗരാജ് കസ്റ്റഡിയിൽ, പൊലീസിനെതിരെ പ്രതിഷേധം

ഉടനെ തന്നെ അദ്ദേഹത്തിന്റെ വലതുവശത്ത് ഇരുന്നിരുന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സിദ്ധരാമയ്യയുടെ കൈ പിടിച്ച് അടുത്തേക്ക് വലിച്ചു പുതിയ വാച്ച് നോക്കുകയും ചെയ്തു. സിദ്ധരാമയ്യയ്ക്ക് അദ്ദേഹത്തിന്റെ ഭാര്യ സമ്മാനിച്ചതാണ് വാച്ച്. അതുകൊണ്ടാണ് അദ്ദേഹം അത് വളരെ സ്നേഹത്തോടെ നോക്കുന്നത്. മുന്നോട്ട് പോകുമ്പോൾ ആ വാച്ച് മാത്രമേ ധരിക്കാവൂ എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞതായും ” പാട്ടീൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

2016ൽ മുഖ്യമന്ത്രിയായിരിക്കെ, ദുബൈ ആസ്ഥാനമായുള്ള കാർഡിയാക് സർജൻ ഡോ. ഗിരീഷ് ചന്ദ്ര വർമ്മ സമ്മാനമായി നൽകിയ വജ്രം പതിച്ച ഹബ്ലോട്ട് വാച്ചിനെച്ചൊല്ലി സിദ്ധരാമയ്യ വിവാദത്തിൽപ്പെട്ടിരുന്നു. ശേഷം 70 ലക്ഷം രൂപ വിലമതിക്കുന്ന ഹബ്ലോട്ട് വാച്ച് സിദ്ധരാമയ്യ സംസ്ഥാന ആസ്തിയായി പ്രഖ്യാപിക്കുകയും നിയമസഭാ സെക്രട്ടേറിയറ്റിൽ നിക്ഷേപിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ
[masterslider id="10"]

Related posts