ബെംഗളൂരുവിൽ നിന്നുള്ള ബസിൽ സ്ത്രീയ്ക്ക് സുഖപ്രസവം; സഹായിച്ചത് കണ്ടക്ടർ വൈറലായി ചിത്രങ്ങൾ

ബെംഗളൂരു : ഓടുന്ന ബസിനുള്ളിൽ പ്രസവിക്കാൻ വനിതാ യാത്രക്കാരിയെ സഹായിച്ച് കണ്ടക്ടർ. ബാക്കിയുള്ള യാത്രക്കാരെ ഇറക്കിയ ശേഷമാണ് കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർ ഓടുന്ന ബസിനുള്ളിൽ സ്ത്രീയ്ക്ക് പ്രസവിക്കാൻ സൗകര്യം ഒരുക്കിയത്. പിന്നീട് നിർധന കുടുംബമായതിനാൽ യുവതിയെ സഹായിക്കാൻ ബസ് ജീവനക്കാർ യാത്രക്കാരിൽ നിന്ന് 1500 രൂപ പിരിച്ചെടുത്തു നൽകുകയും ചെയ്തു. . ചിക്കമംഗളൂരു ഡിപ്പോയുടെ കെഎ 18 എഫ് 0865. എന്ന ബസിലാണ് സംഭവം.

ബെംഗളൂരുവിൽ നിന്ന് ചിക്കമംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിൽ ഉച്ചയ്ക്ക് 1.25 ഓടെ ഹാസൻ ഉദയപുര കാർഷിക കോളേജിന് സമീപം ഗർഭിണിയായ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു . സമീപത്ത് ആശുപത്രിയില്ലാത്തതിനാൽ, ലേഡി കണ്ടക്ടർ എസ് വസന്തമ്മ ബസ് നിർത്തി 45 യാത്രക്കാരെയും ഇറക്കി ബസിൽ കുഞ്ഞിനെ പ്രസവിക്കാൻ ഗർഭിണിയെ സഹായിച്ചു. സ്ത്രീ ദരിദ്രയായതിനാൽ, ബസിലെ യാത്രക്കാരിൽ നിന്ന് 1,500 രൂപ പിരിച്ചെടുത്ത ബസിലെ ജീവനക്കാർ സ്ത്രീയുടെ അടിയന്തര ചെലവിനായി യുവതിക്ക് കൈമാറി. പിന്നീട് യുവതിയെ ശാന്താഗ്രാന ആശുപത്രിയിലേക്ക് മാറ്റുകയും ആവശ്യമായ ചികിത്സ നൽകുകയും ചെയ്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാർക്ക് വേതനവർദ്ധനവ്, വയോജന വകുപ്പ്; മന്ത്രിസഭയുടെ നിർണായക തീരുമാനങ്ങൾ
  ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആന ദുബാരെ ക്യാമ്പിൽ ചരിഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
[masterslider id="10"]

Related posts