വാഹനങ്ങളിൽ ഉപയോഗിക്കുന്ന എൽ.ഇ.ഡി ലൈറ്റുകൾക്കും ഇനി പിടിവീഴും; ലൈറ്റൊന്നിന് 5000 രൂപ പിഴ നിയമങ്ങൾ കടുപ്പിച്ച് മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം: വാഹനങ്ങളിൽ ഉപയോഗിക്കുന്ന എല്ലാ നിയമവിരുദ്ധ ആഡംബര ലൈറ്റുകൾക്കും കനത്ത പിഴ വരുന്നു. ലൈറ്റൊന്നിന് 5,000 രൂപ വച്ച് പിഴയീടാക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദേശം ലഭിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പിഴ കുത്തനെ ഉയർത്തുന്നത്.

അനധികൃതമായി ലൈറ്റ് ഉപയോഗിക്കുന്ന ഓട്ടോ മുതൽ മുകളിലോട്ടുള്ള വാഹനങ്ങൾക്കാണ് നിയമം ബാധകം. മൾട്ടി കളർ എൽ.ഇ.ഡി, ലേസർ, നിയോൺ ലൈറ്റ്, ഫ്ലാഷ് ലൈറ്റ് എന്നിവ സ്ഥാപിച്ച വാഹനങ്ങൾക്കാണ് ഉയർന്ന പിഴ ചുമത്താൻ കോടതി ഉത്തരവിട്ടത്. കാൽ നടയാത്രക്കാരുൾപ്പെടെ റോഡിലെ മറ്റ് വാഹന ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് കോടതി ഇടപെടൽ. വാഹന പരിശോധനയിൽ പിടിക്കപ്പെട്ടാൽ ഇത്തരം ലൈറ്റുകൾ അവിടെ വച്ച് തന്നെ അഴിച്ചുമാറ്റിക്കുന്നതിനൊപ്പം ഓരോ ലൈറ്റിനും 5000 രൂപ വച്ച് വാഹന ഉടമക്ക് പിഴയും ചുമത്തും.

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

നിലവിവൽ ഇത്തരം ഗതാഗത നിയമ ലംഘനത്തിന് 250 രൂപയാണ് മോട്ടോർ വാഹന വകുപ്പ് പിഴയീടാക്കുന്നത്. ഗുഡ്സ് വാഹനങ്ങളിലെ ലോഡുമായി ബന്ധപ്പെട്ട് കേരള ട്രക്ക് ഓണേഴ്സ് അസോസിയേഷന്റെ ഹരജി തീർപ്പാക്കിയ ഉത്തരവിലാണ് വാഹനങ്ങളിലെ ലൈറ്റുകളുടെ അനധികൃത ഉപയോഗത്തിന് കോടതി തടയിട്ടത്. നേരത്തെ ടൂറിസ്റ്റ് ബസുകളിലെ അമിത ലൈറ്റുകളുടെ ഉപയോഗത്തിൽ എം.വി.ഡി വ്യാപക പരിശോധന നടത്തി പിഴയിട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണ യാത്ര മലയാളികൾക്ക് ആശ്വാസമായി ബെംഗളൂരു - തിരുവനന്തപുരം പ്രത്യേക ട്രെയിൻ സർവീസ്; സമയവും റൂട്ടും; റിസർവേഷൻ വിവരങ്ങൾ അറിയാം
[masterslider id="10"]

Related posts