നടൻ മനോബാലയുടെ സംസ്കാരം ഇന്ന്

ചെന്നൈ: പ്രമുഖ നടനും സംവിധായകനുമായ മനോബാലയുടെ സംസ്കാരം ഇന്ന്. വല്‍സരവാക്കം വൈദ്യുത ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകള്‍.

ഇന്നലെ മന്ത്രിമാരായ ഉദയനിധി സ്റ്റാലിന്‍, എം എ സുബ്രഹ്‌മണ്യം,നടന്മാരായ വിജയ്, ആര്യ, സിദ്ധാര്‍ത്ഥ് തുടങ്ങി നിരവധി പ്രമുഖര്‍ മനോബാലയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

കരള്‍ രോഗ ബാധയെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മനോബാല മരിച്ചത്. നാല് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തില്‍ 40 സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. തമിഴ്, മലയാളം, തെലുങ്ക് ഉള്‍പ്പെടെയുള്ള ഭാഷകളിലായി ഇരുനൂറില്‍ അധികം ചിത്രങ്ങളില്‍ മനോബാല അഭിനയിച്ചു.

  വിജയുടെ കടലൂർ പര്യടനം വീണ്ടും റദ്ദാക്കി; പോലീസ് അനാവശ്യ നിബന്ധനകൾവച്ചുവെന്ന് ടി വികെ

പ്രശസ്ത സംവിധായകന്‍ ഭാരതിരാജയുടെ അസിസ്റ്റന്റായി സിനിമാ മേഖലയില്‍ എത്തിയ മനോബാല 1982 ല്‍ ആഗയാ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്. പിന്നീട് പിള്ളൈ നില, ഊര്‍കാവലന്‍, മല്ല് വെട്ടി മൈനര്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൊബൈൽ ഫോണിന് പകരം പാമ്പിനെ പോക്കറ്റിലിട്ടു; അതിഥി തൊഴിലാളിയുടെ 'കോബ്ര' സ്റ്റൈൽ അഭ്യാസത്തിന് മുന്നിൽ പോലീസും പകച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇറാനിലെ വമ്പൻ പാലം തകർത്ത് യുഎസ്-ഇസ്രയേൽ ആക്രമണം; നിരവധി മരണം, 'ഇതൊരു തുടക്കം മാത്രം' എന്ന് ട്രംപ്
[masterslider id="10"]

Related posts

Click Here to Follow Us