അമിത് ഷാ നാളെ മംഗളൂരുവിൽ റോഡ് ഷോ നടത്തും

ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അമിത് ഷാ നാളെ മംഗളൂരുവിൽ റോഡ്‌ഷോ നടത്തുമെന്ന് വേദവ്യാസ് കാമത്ത് എംഎല്‍എ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

വൈകുന്നേരം അഞ്ചിന് ടൗണ്‍ഹോള്‍ പരിസരത്ത് നിന്ന് ആരംഭിച്ച്‌ കെഎസ് റാവു റോഡ് വഴി മഞ്ചേശ്വരം ഗോവിന്ദ പൈ സര്‍ക്കിളില്‍ (നവഭാരത്) സമാപിക്കും.

  മെസിയും ടീമും പണം വാങ്ങി ചതിച്ചു; കേരളത്തിന് നഷ്ടപരിഹാരം നൽകണം': കടുത്ത ആരോപണങ്ങളുമായി കായിക മന്ത്രി

പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ടൗണ്‍ഹോളും പരിസരവും പരിശോധിച്ച്‌ സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്തി. വ്യാഴാഴ്ച രാഹുല്‍ ഗാന്ധിയുടെ റോഡ്‌ഷോ തീരുമാനിച്ചിരുന്നെങ്കിലും അമിത് ഷായുടെ റോഡ് ഷോയുടെ ദിവസവും സമയവും സംബന്ധിച്ച്‌ വ്യക്തത ഇല്ലാത്തതിനാല്‍ ഉപേക്ഷിച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ അമിത് ഷാ മംഗളൂരുവില്‍ റോഡ്‌ഷോ നടത്താന്‍ ഒരുങ്ങിയെങ്കിലും സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ഒഴിവാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി: കന്നി ബജറ്റിൽ വികസന കുതിപ്പിന് ഊന്നൽ; വാണിജ്യ ഇടനാഴികളും മൃഗസംരക്ഷണവും പ്രധാന ലക്ഷ്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us