മില്‍മ പാല്‍ വില വര്‍ധന ഭാഗികമായി പിന്‍വലിച്ചു

തിരുവനന്തപുരം: മില്‍മ പാല്‍ വില വര്‍ധന ഭാഗികമായി പിന്‍വലിച്ചു. പച്ച കവര്‍ പാലിന്റെ വില വര്‍ധന ലിറ്ററിന് 2 രൂപ വര്‍ധിപ്പിച്ച തീരുമാനം റദ്ദാക്കി. അതേസമയം മഞ്ഞ കവര്‍ പാലിന്റെ വില വര്‍ധന തുടരും. ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി മില്‍മ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കൊഴുപ്പ് കൂടിയ റിച്ച് പാലിന്റെ വില വര്‍ധനയാണ് പിന്‍വലിച്ചത്. ഇതോടെ പാല്‍ ലിറ്ററിന് 58 രൂപയായി തുടരും. അതേസമയം മഞ്ഞ കവര്‍ പാലിന്റെ വില വര്‍ധന നിലനില്‍ക്കും. പാല്‍ വില വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാരിനെ അറിയിക്കാതിരുന്നത് മില്‍മയുടെ വീഴ്ചയാണെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അഭിപ്രായപ്പെട്ടു.

  ബെംഗളുരുവിൽ മോദിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട വഴിയില്‍ സ്ഫോടകവസ്തുക്കൾ കണ്ടെത്തി;

കഴിഞ്ഞ ഡിസംബറില്‍ റിച്ച് പാലിന് ആറു രൂപ വര്‍ധിപ്പിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നിലവിലെ വര്‍ധന പിന്‍വലിക്കാന്‍ മില്‍മയോട് നിര്‍ദേശിച്ചത്. മറ്റ് പാല് ഇനങ്ങളെ അപേക്ഷിച്ച് വെറും അഞ്ച് ശതമാനം ആവശ്യക്കാര്‍ മാത്രമാണ് ഈ രണ്ട് ഇനങ്ങള്‍ക്കുമുള്ളതെന്നും അതുകൊണ്ട് പൊതുജങ്ങളെ വല്ലാതെ ബാധിക്കില്ല എന്നുമായിരുന്നു വില വര്‍ധനയില്‍ മില്‍മയുടെ ന്യായീകരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്ര സുരക്ഷിതമെന്ന് കരുതിയെങ്കിൽ തെറ്റി; മെട്രോ ട്രെയിനിൽ വെച്ച് യുവാവിന് സംഭവിച്ചത്! ബിഎംആർസിഎല്ലിന് കോടതി ചുമത്തിയ പിഴ എത്രയെന്നറിയാമോ?.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അപൂർവ പ്രസവം; അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി 31-കാരി;
[masterslider id="10"]

Related posts