ഫീസടയ്ക്കാൻ വൈകിയതിന് നഴ്സിങ് വിദ്യാർഥിനിയെ കോളജ് അധികൃതർ മര്‍ദ്ദിച്ചു

ബെംഗളൂരു: ഫീസടയ്ക്കാൻ വൈകിയതിന് നഴ്സിങ് വിദ്യാർഥിനിയെ കോളജ് അധികൃതർ മർദിച്ചതായി പരാതി. കൊല്ലം പാരിപ്പള്ളി സ്വദേശിയും കെംപാപുരയിലെ സ്വകാര്യ നഴ്സിങ് കോളജിലെ വിദ്യാർഥിനിയുമായ അനുശ്രീക്കാണ് മർദനമേറ്റത്. ബിഎസ്‌സി നഴ്സിങ് രണ്ടാംവർഷ വിദ്യാർഥിനിയായ അനുശ്രീ ഒന്നരലക്ഷം വരുന്ന വാർഷിക ഫീസിന്റെ തവണയടയ്ക്കാൻ വൈകിയിരുന്നു.

തുടർന്നു കോളജ് ചെയർമാന്റെ നേതൃത്വത്തിൽ ഓഫിസിൽ വിളിച്ചുവരുത്തി മർദിക്കുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു. സഹപാഠികൾ അറിയിച്ചതനുസരിച്ച് ബന്ധുക്കൾ ബെംഗളൂരുവിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കൊല്ലം പാരിപ്പള്ളി സ്റ്റേഷനിൽ ബന്ധുക്കൾ ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.

  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts