അനുപമയുടെ പോസ്റ്റ്‌ വൈറല്‍; ഹൈക്കോടതി വിമര്‍ശനത്തിനു മറുപടി കവിത!

ആലപ്പുഴ: തോമസ്‌ ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയ  ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. കവയത്രി നിഖിത ഖില്ലിന്റെ ‘ലൈക്ക് എ  ഫിനിക്സ് ഫ്രം ദ ആഷസ്’ എന്ന കവിതയിലെ വരികള്‍ ഉദ്ധരിച്ചാണ് അനുപമ വിമര്‍ശനത്തിനെതിരെ പ്രതികരിച്ചത്.

ഈ വരികള്‍ പങ്ക് വെച്ച സുഹൃത്തിന് നന്ദിയെന്ന തലക്കെട്ടോടെ അനുപമ പോസ്റ്റ്‌ ചെയ്ത കവിത അഞ്ഞൂറില്‍പരം  ആളുകളാണ് ഇതിനോടകം ഷെയര്‍ ചെയ്തത്.

  സഭയിൽ വീണ്ടും നേർക്കുനേർ; വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന സഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

‘അവര്‍ നിങ്ങളെ തകര്‍ക്കാനും തോല്‍പ്പിക്കാനും ശ്രമിക്കും. ചുട്ടെരിക്കും, അപമാനിക്കും, പരിക്കേല്‍പ്പിക്കും, ഉപേക്ഷിക്കും. പക്ഷെ ഒരിക്കലും  നശിപ്പിക്കാനാവില്ല. ചാരത്തില്‍ നിന്നുയര്‍ന്ന റോമാ നഗരം പോലെ, ഫിനിക്സ് പക്ഷിയെപ്പോലെ നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും’ എന്ന്‍ അര്‍ത്ഥം വരുന്ന വരികളാണ് അനുപമ ഫേസ്ബൂക്കിലൂടെ പങ്ക് വെച്ചത്.

മുന്‍മന്ത്രി തോമസ്‌ ചാണ്ടിക്കെതിരായി കളക്ടർ ടി.വി അനുപമ  സമര്‍പ്പിച്ച നോട്ടീസ് ഹൈക്കോടതി റദ്ദാക്കുകയും തെറ്റായ സർവേ നമ്പറിൽ നോട്ടീസ് നൽകിയതിനുള്‍പ്പടെ കളക്ടറെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഭൂരേഖകളുടെ അടിസ്ഥാനത്തിൽ മനസ്സിരുത്താതെയാണോ നടപടിയെടുത്തതെന്നും കളക്ടറുടേത് ഉത്തരവാദിത്വമുള്ള പദവിയാണെന്ന കാര്യം മറക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അട്ടപ്പാടി മധു വധക്കേസ്: ഹൈക്കോടതി വിധി ഇന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വികസനത്തിന്റെ 'വാൾ' വീഴുന്നു; അഞ്ച് ദേശീയപാത പദ്ധതികൾക്കായി 560 മരങ്ങൾ മുറിച്ചുനീക്കാൻ നീക്കം
[masterslider id="10"]

Related posts