കേരള.ആര്‍.ടി.സി കണ്ടു പഠിക്കട്ടെ! 10 കോടി രൂപ ലാഭം നേടി കര്‍ണാടക.ആര്‍.ടി.സി.

ബെംഗളൂരു : കോടിക്കണക്കിനു രൂപയുടെ നഷ്ടത്തിലായിരുന്ന കർണാടക ആർടിസി നടപ്പുസാമ്പത്തിക വർഷം 10 കോടി രൂപ ലാഭം കൈവരിച്ചതായി ചെയർമാൻ കെ.ഗോപാല പൂജാരി എംഎൽഎ. കഴിഞ്ഞ മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷം 138.5 കോടി രൂപയുടെ നഷ്ടമാണ് കെഎസ്ആർടിസി രേഖപ്പെടുത്തിയത്.എന്നാൽ നഷ്ടത്തിൽ നിന്നു കരകയറിയ കെഎസ്ആർടിസി കഴിഞ്ഞമാസം അവസാനത്തോടെ 10.29 കോടി രൂപ ലാഭമാണ് കൈവരിച്ചത്.

  സാങ്കേതിക തകരാർ വില്ലനായി; ബെംഗളൂരു - ലണ്ടൻ എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു

ഡീസൽ വില വർധനയ്ക്കിടെയാണ് ഈ നേട്ടം. രാജ്യത്തെ മറ്റൊരു ട്രാൻസ്പോർട് കോർപറേഷനും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ചെയർമാൻ അവകാശപ്പെട്ടു. 2017–18 സാമ്പത്തിക വർഷം ഫെബ്രുവരി വരെ 2712 കോടി രൂപയാണ് കലക്‌ഷൻ ഇനത്തിൽ‌ ലഭിച്ചത്. മറ്റു വരുമാനം 451.97 കോടിയും.ഒരു വർഷത്തിനിടെ 415 പുതിയ സർവീസുകൾ ആരംഭിച്ചു. 1621 പുതിയ ബസുകളും വാങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ക്ഷിപ്പനി ; 7,500 കോഴികളെ കൊന്നൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ പിങ്ക് ലൈൻ ട്രെയിൽ റൺ ഇന്ന് മുതൽ
[masterslider id="10"]

Related posts

Click Here to Follow Us