പ്രണയം നിരസിച്ച വിദ്യാർത്ഥിയെ വടിവാൾ കൊണ്ട് വെട്ടിയ യുവാവ് അറസ്റ്റിൽ 

ചെന്നൈ: പ്രണയം നിരസിച്ച 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ വടിവാളുകൊണ്ട് വെട്ടി യുവാവ്. സെക്കരപ്പെട്ടി ഗ്രാമത്തിലാണ് സംഭവം.

പ്രതിയായ സോളയപ്പനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

തിങ്കളാഴ്ച പരീക്ഷ കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. സ്‌കൂളില്‍ നിന്നും വീട്ടിലേക്കുള്ള യാത്രാമധ്യേ പ്രതി സോളയപ്പന്‍ കുട്ടിയെ തടയുകയായിരുന്നു. ഉടന്‍ തന്നെ കൈയ്യില്‍ കരുതിയിരുന്ന വടിവാളുകൊണ്ട് മുഖത്ത് വെട്ടുകയും ചെയ്തു.

  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?

രക്തം വാര്‍ന്ന കുട്ടിയെ പ്രദേശത്തുണ്ടായിരുന്നവര്‍ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടി നിലവില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥിനിയുടെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് സോളയപ്പന്‍ ആക്രമിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts