ബെംഗളൂരു: പതിനാലാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്കാര നേട്ടവുമായി മലയാള ചിത്രം സൗദി വെള്ളക്ക. ചിത്രഭാരതി – ഇന്ത്യൻ സിനിമ മത്സരവിഭാഗത്തിൽ മികച്ച രണ്ടാമത്തെ ചിത്രമെന്ന നേട്ടമാണ് സൗദി വെള്ളക്ക സ്വന്തമാക്കിയത്.
കോടതി വ്യവഹാരങ്ങളുടെ കാലതാമസം സാധാരണ ജീവിതങ്ങളെ ബാധിക്കുന്നതിൻ്റെ നേർക്കാഴ്ചകള്‍ രേഖപ്പെടുത്തിയ സൗദി വെള്ളക്ക ഇതിനകം ഐഎഫ്എഫ്ഐ ഇന്ത്യൻ പനോരമ, ചെന്നൈ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഗോവ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ (ഐസിഎഫ്ടി യുനെസ്കോ ഗാന്ധി മെഡൽ അവാർഡ് കോംപറ്റീഷൻ), പൂനെ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ധാക്ക ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നീ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
തരുൺ മൂർത്തിയാണ് ചിത്രത്തിൻ്റെ സംവിധായകൻ. ചമ്പ പി ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രം കോളി എസ്റുവാണ് മികച്ച ഒന്നാമത്തെ ചിത്രം. മൂന്നാമത്തെ മികച്ച ചിത്രമായി ഗൗതം രാമചന്ദ്രൻ ഒരുക്കിയ തമിഴ് ചിത്രം ഗാർഗി തിരഞ്ഞെടുത്തു.
അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിൻ്റെ ജീവിതം പശ്ചാത്തലമാക്കി വിജീഷ് മണി സംവിധാനം ചെയ്ത ആദിവാസി എ ബ്ലാക്ക് ഡെത്ത് ജൂറിയുടെ പ്രത്യേക പരാമർശം നേടി.. ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലില്‍ ഒഫീഷ്യൽ സെലക്ഷനായി ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.