നഗരത്തിൽ 26 കാരനായ ബാർ ബെൻഡർ കുത്തേറ്റു മരിച്ചു;

death murder

ബെംഗളൂരു: വിവി പുരം പോലീസ് സ്റ്റേഷൻ പരിധിയിലെ ന്യൂ താരഗുപേട്ടിൽ തിങ്കളാഴ്ച വൈകുന്നേരം 26 കാരനായ യുവാവ് കുത്തേറ്റു മരിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. നേപ്പാൾ സ്വദേശിയും തവരെകെരെയിൽ ബാർ ബെൻഡറായി ജോലി ചെയ്തിരുന്നതുമായ രമേശാണ് മരിച്ചത്. തവരെകെരെയിൽ ഭാര്യാപിതാവിനോടൊപ്പം താമസിച്ചുവരികയായിരുന്നു രമേശ്

തിങ്കളാഴ്ച വൈകിട്ട് സുഹൃത്ത് ഇന്ദ്രനൊപ്പം രമേഷ് നഗരത്തിലെത്തിയതായും ഇരുവരും ബാറിൽ മദ്യപിച്ചിരുന്നതായും പോലീസ് പറഞ്ഞു. രാത്രി എട്ട് മണിയോടെ അവർ ന്യൂ താരഗുപേട്ട നാലാം ക്രോസിൽ സ്ഥിതി ചെയ്യുന്ന ജീർണിച്ച കെട്ടിടത്തിന് സമീപം എത്തി. ഒരു കപ്പ് കാപ്പി കുടിച്ച് ഉടൻ മടങ്ങിവരാമെന്ന് പറഞ്ഞാണ് ഇന്ദ്രൻ പോയത്, രമേഷ് കെട്ടിടത്തിൽ തനിച്ചായിരുന്നു.

  ബെംഗളൂരുവിൽ കന്നഡികർക്ക് നേരെ തമിഴ് സംഘത്തിന്റെ ക്രൂരമായ ആക്രമണം

തുടർന്ന് ഇന്ദ്രൻ തിരിച്ചെത്തിയപ്പോൾ, രക്തത്തിൽ കുളിച്ചുകിടക്കുന്ന രമേശിന്റെ മൃതദേഹം കാണുകയും വഴിയാത്രക്കാരുടെ സഹായത്തോടെ വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചതായുമാണ് സുഹൃത്തിന്റെ മൊഴി. അക്രമികൾ രമേശിനെ കഴുത്തിൽ വെട്ടി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. കൊലയാളികളെ തിരിച്ചറിയാൻ അന്വേഷണം നടത്തിവരികയാണ്. ഇന്ദ്രന്റെ പങ്ക് തള്ളിക്കളയാൻ കഴിയാത്തതിനാൽ ഇന്ദ്രനെയും ചോദ്യം ചോദ്യം ചെയ്തവരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വ്യാജ മരുന്നുകൾ വിപണിയിൽ; 'മൗഞ്ചാരോ ക്വിക്ക് പെൻ' വിൽക്കുന്നത് നിർത്താൻ ബെംഗളൂരുവിൽ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൂജയുടെ മറവിൽ ലൈംഗികാതിക്രമം: യുവതിയെ നഗ്നയാക്കി ഇരുത്തി പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചിൽ
[masterslider id="10"]

Related posts

Click Here to Follow Us