തടാകത്തിൽ കുളിക്കാൻ ഇറങ്ങിയ മലയാളി വിദ്യാർഥിയെ കാണാതായി

ബെംഗളൂരു : ബെംഗളൂരുവിന് സമീപം ചിക്കബൊനവാരയിൽ തടാകത്തിൽ മുങ്ങിപ്പോയ മലയാളി വിദ്യാർഥിയെ കണ്ടെത്താനായില്ല. കോട്ടയം തലയോലപ്പറമ്പ് കുമരക്കോട്ട് കാലായിൽ സുനിലിന്റെ മകൻ ആദിതിനെ (20) ആണ് കാണാതായത്.ഉഗാദി ദിനമായ ബുധനാഴ്ച ഉച്ചയ്ക്ക് ആറുസുഹൃത്തുക്കൾക്കൊപ്പം ഗണിഗരെഹള്ളി തടാകത്തിലെത്തിയതായിരുന്നു ആദിത്.

നീന്തുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. ആദിത്തിനൊപ്പം മുങ്ങിപ്പോയ സുഹൃത്ത് ദർശനെ രക്ഷപ്പെടുത്തി. പോലീസും അഗ്നിശമന സേനയും ദുരന്തനിവാരണ സേനയും സംയുക്തമായി വ്യാഴാഴ്ച വൈകീട്ടുവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അബിഗെരെ എം.എൻ. പോളിടെക്നിക്ക് വിദ്യാർഥിയാണ് ആദിത്.

  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും

അമ്മ: രജിത. സഹോദരൻ: അഭിജിത്ത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആന ദുബാരെ ക്യാമ്പിൽ ചരിഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts