നടൻ രാഹുൽ മാധവ് വിവാഹിതനായി

ബെംഗളൂരു: നടൻ രാഹുൽ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ബെംഗളൂരുവിൽ വെച്ചുനടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സിനിമയിൽ നിന്ന് ഉൾപ്പടെയുള്ള സുഹൃത്തുക്കളും പങ്കെടുത്തു.

സംവിധായകൻ ഷാജി കൈലാസ്, പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷ, നടൻ സൈജു കുറിപ്പ്, നരേൻ തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു. 

തമിഴ് ചിത്രമായ അധേ നേരം അധേ ഇടം എന്ന ചിത്രത്തിലൂടെയാണ് രാഹുൽ സിനിമയിൽ എത്തുന്നത്. ബാങ്കോക് സമ്മർ ആണ് ആദ്യ മലയാളം ചിത്രം. മെമ്മറീസ്, കടുവ, പാപ്പൻ, ആദം ജോൺ, പൊറഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

  എട്ട് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മലയാളി അറസ്റ്റിൽ

സോഷ്യൽ മീഡിയയിൽ താരങ്ങൾ പങ്കുവെച്ച ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജ്യോതിഷിയുടെ നിയമനം റദ്ദാക്കി; പ്രതിഷേധത്തിന് വഴങ്ങി മുഖ്യമന്ത്രി വിജയ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us