മുംബൈയുടെ പ്ലേ ഓഫ് സ്വപ്നം തച്ചുതകർത്ത് ഡൈനാമോസ്

ഡെൽഹി ഡൈനാമോസിന് ഈ ഐ എസ് എല്ലിൽ ഒരു സ്വപ്നവും ബാക്കിയില്ല‌ പക്ഷെ ഇപ്പോ ഡെൽഹിയുടെ പണി ബാക്കിയുള്ള ഐ എസ് എൽ ടീമുകളുടെ സ്വപ്നം തകർക്കലാണ്. ഇന്ന് മുംബൈയുടെ ഐ എസ് എൽ പ്ലേ ഓഫ് സ്വപ്നമാണ് ഡെൽഹി ഡൈനാമോസ് തകർത്തത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഡെൽഹി ഇന്ന് വിജയിച്ചത്‌.

ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്ത ഡെൽഹി ഡൈനാമോസ് ആക്രമണം മാത്രം ടാക്ടിക്സാക്കി ആയിരുന്നു ഇറങ്ങിയത്. നന്ദകുമാറിലൂടെ അഞ്ചാം മിനുട്ടിൽ തന്നെ ഡെൽഹി ലീഡെടുത്തു. രണ്ടാം പകുതിയിൽ എവർട്ടൺ സാന്റോസ് മുംബൈയുടെ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തി കൊണ്ട് സമനില ഗോൾ നേടി‌.

  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ

മിറബാഹെയുടെ ഇടം കാലൻ സ്ട്രൈക്ക് ഡെൽഹിയെ വീണ്ടും ലീഡിൽ എത്തിച്ചു. പിന്നീട് പിറന്ന രണ്ട് ചുവപ്പ് കാർഡുകളാണ് കളിയിൽ ഗോൾ മഴ പെയ്യിപ്പിച്ചത്. ഡെൽഹിയുടെ പ്രതീക് ചൗധരിയും മുംബൈയുടെ സാഹിലുമാണ് മൂന്നു മിനുട്ടുകൾക്കിടയിൽ ചുവപ്പ് കണ്ട് കളം വിട്ടത്. പിന്നീട് അറാനയും കാലു ഉച്ചെയുൻ ചാങ്തെയും മുംബൈ ഗോൾ വല നിറച്ചു‌.

  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ

പരാജയത്തോടെ മുംബൈയുടെ പ്ലേ ഓഫ് സ്വപ്നം അവസാനിച്ചു. ചെന്നൈയിൻ യോഗ്യത ഉറപ്പിക്കുകയും ചെയ്തു. ഇനി പ്ലേ ഓഫിലെ നാലാം സ്ഥാനത്തിനായുള്ള പോരിൽ ജംഷദ്പൂരും ഗോവയും കേരളവുമാണ് ബാക്കിയുള്ളത്.

നാളെത്തെ മത്സരത്തിൽ എഫ്സി ഗോവ എടികെ കൊൽക്കത്തയെ നേരിടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രോഹിത് ശർമയുടെ 3.25 കോടി രൂപ വിലമതിക്കുന്ന വാച്ച് തട്ടിയെടുക്കാൻ ശ്രമം; കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ താരം അസ്വസ്ഥൻ
[masterslider id="10"]

Related posts

Click Here to Follow Us