വീടിന് തീവെച്ച് ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി ഭർത്താവ്

ബെംഗളൂരു : സിദ്‌ലഘട്ട താലൂക്കിലെ ഹെന്നൂർ ഗ്രാമത്തിൽ ഭർത്താവ് ഭാര്യയെയും രണ്ട് പെൺമക്കളെയും വീടിന് തീവെച്ച്  കൊലപ്പെടുത്തി. നേത്രാവതി (37) , 12 ഉം 9 ഉം വയസ്സുള്ള രണ്ട് പെൺമക്കളുമാണ് മരിച്ചത്.

പ്രതി സോനെ ഗൗഡയും (48) വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ സ്ഥലത്തെത്തിയെങ്കിലും വീട്ടുകാരെ രക്ഷിക്കാനായില്ല. തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച സോനെ ഗൗഡയെ ചിക്കബെല്ലാപൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ചികിത്സയ്ക്കായി ബെംഗളൂരു ആശുപത്രിയിലേക്ക് മാറ്റി.

  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ നശിച്ചത് 5,000-ത്തിലധികം പുസ്തകങ്ങൾ

സോനെ ഗൗഡയ്‌ക്കെതിരെ നേത്രാവതി ഗാർഹിക പീഡനക്കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും കോടതിയിൽ മെയിന്റനൻസ് കേസ് പോലും ഫയൽ ചെയ്തിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us