സ്വകാര്യ വീഡിയോ വൈറലാക്കുമെന്ന് ഭീഷണി, വിദ്യാർത്ഥി ജീവനൊടുക്കി

ബെംഗളൂരു: ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട വ്യക്തി സ്വകാര്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി.

ധര്‍മസ്ഥല അശോക്‌നഗര്‍ സ്വദേശിയും ബികോം വിദ്യാര്‍ഥിയുമായ ഹര്‍ഷിത്ത് (19) ആണ് മരിച്ചത്.

15 ദിവസം മുമ്പാണ് ഹര്‍ഷിത്ത് ഇന്‍സ്റ്റഗ്രാം വഴി അപരിചിതനുമായി ബന്ധപ്പെട്ടത്. അവര്‍ പരസ്പരം ചാറ്റ് ചെയ്യാറുണ്ടായിരുന്നു. കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം, അപരിചിതന്‍ ഹര്‍ഷിത്തിനെ വിളിച്ച്‌ ഹര്‍ഷിത്തിന്റെ സ്വകാര്യ വീഡിയോ തന്റെ പക്കലുണ്ടെന്നും അത് വൈറലാക്കുമെന്നും ഇല്ലെങ്കില്‍ 11,000 രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. തുക നല്‍കാമെന്നും ജനുവരി 23 വരെ സമയം നല്‍കണമെന്നും ഹര്‍ഷിത്ത് അയാളോട് പറഞ്ഞു.

  മെട്രോ യാത്രക്കാരേ ശ്രദ്ധിക്കുക; ഞായറാഴ്ച പർപ്പിൾ ലൈനിലെ ഈ സ്റ്റേഷനുകൾക്കിടയിൽ സർവീസ് ഉണ്ടാകില്ല

എന്നാല്‍ ജനുവരി 24ന് ഉച്ചവരെ പണം ഹര്‍ഷിത്തിന് പണം കണ്ടെത്താനായില്ല. ഇതോടെ തന്റെ വീഡിയോ വൈറലാകുമെന്ന ഭയത്താല്‍ ഹര്‍ഷിത്ത് വിഷം കഴിച്ചു. ആദ്യം ഉജിരെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹര്‍ഷിത്ത് പോലീസിന് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തായത്. ഭീഷണിപ്പെടുത്തിയയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പോലീസ് അന്വേഷണം നടത്തിവരികയാണ്’.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
[masterslider id="10"]

Related posts