മദ്യം വാങ്ങാനുള്ള കുറഞ്ഞപ്രായം 21-ൽ നിന്ന് കുറക്കാനൊരുങ്ങി സംസ്ഥാനം

ബെംഗളൂരു : സംസ്ഥാനത്ത് മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 21-ൽനിന്ന് 18 ആക്കി കുറയ്ക്കാനൊരുങ്ങുന്നു. ഭേദഗതിവരുത്തിയ നിയമത്തിന്റെ കരട് സർക്കാർ പ്രസിദ്ധീകരിച്ചു. പൊതുജനങ്ങൾക്ക് 30 ദിവസത്തിനകം ഇതിനോടനുബന്ധിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും നൽകാം. കർണാടക എക്സൈസ് (ജനറൽ കണ്ടീഷൻസ് ലൈസൻസസ്) റൂൾസിൽ ഭേദഗതി കൊണ്ടുവരാനാണ് നീക്കം.

  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു

മദ്യവ്യവസായികളിൽനിന്നുള്ള ആവശ്യം പരിഗണിച്ചാണ് സർക്കാർനടപടി. പ്രായപരിധി 18 ആയി കുറയ്ക്കണമെന്നും ഗോവ, ഹിമാചൽപ്രദേശ്, സിക്കിം, പുതുച്ചേരി എന്നിവിടങ്ങളിൽ പ്രായപരിധി 18 ആക്കിയിട്ടുണ്ടെന്ന് ഇതിനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  18 വർഷം!! രണ്ട് എൻജിനീയറിങ് സുഹൃത്തുക്കളുടെ ഞായറാഴ്ചകൾ ബെംഗളൂരുവിന് സമ്മാനിച്ചത് ഒരു വൻ മരക്കാട്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts