ലാൽബാഗ് പുഷ്പമേള 20ന് ആരംഭിക്കും

ബെംഗളൂരു: ലാൽബാഗ് റിപ്പബ്ലിക് ദിന പുഷ്പമേള 20നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉദ്ഘാടനം ചെയ്യും. ബെംഗളൂരു നഗരത്തിന്റെ ചരിത്രമാണ് മേളയുടെ ഇത്തവണത്തെ പ്രമേഹം.നഗരത്തിന്റെ 1500 വർഷത്തെ ചരിത്രം പുഷ്പങ്ങളിലൂടെ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

30വരെ നീണ്ടു നിൽക്കുന്ന മേള സ്ഥിരം വേദിയായ ഗ്ലാസ് ഹൗസിലാകും നടക്കുക. 10 ലക്ഷം പേർ മേള സന്ദർശിക്കാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

സാധാരണ ദിവസങ്ങളിൽ 70 രൂ പയും അവധി ദിവസങ്ങളിൽ 75 രൂപയുമാണ് മുതിർന്നവർക്കു ടിക്കറ്റ് നിരക്ക്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള ടിക്കറ്റ് വില 30 രൂപയായി തുടരും. കഴിഞ്ഞ സ്വാതന്ത്ര്യദിന പുഷ്പമേളയിൽ 8.34 ലക്ഷം പേരാണ് പങ്കെ ടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജെമിനി ചതിച്ച് ആശാനെ; എ.ഐ. ഉപയോ​ഗിച്ച് യാത്രക്കാരെ പറ്റിക്കാൻ നോക്കിയ ടാക്സി ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts