നടനെതിരെ പരാതിയുമായി മറ്റൊരു യുവതി

കൊച്ചി: നടനും അവതാരകനുമായ അടൂര്‍ കടമ്പനാട് നെല്ലിമുകള്‍ പ്ലാന്തോട്ടത്തില്‍ ഗോവിന്ദന്‍കുട്ടി (42)യ്‌ക്കെതിരെ വീണ്ടും പീഡന പരാതി.

2021ലും 2022ലുമായി മൂന്ന് തവണ ബലാത്സംഗം ചെയ്‌തെന്നാരോപിച്ചാണ് യുവതി എറണാകുളം നോര്‍ത്ത് പോലീസില്‍ ആണ് പരാതി നല്‍കിയത്.

കഴിഞ്ഞമാസം നടിയും മോഡലുമായ മറ്റൊരു യുവതിയും ഗോവിന്ദന്‍കുട്ടിക്കെതിരെ പീഡന പരാതിയുമായി രംഗത്ത് എത്തിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കി എറണാകുളത്തെ വാടകവീട്ടിലും സുഹൃത്തിന്റെ വില്ലയിലും കാറിലും വച്ച്‌ പലതവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി.

  ബെംഗളൂരുവിലേക്ക് ഇനി ഏഴു മണിക്കൂർ; 50,000 കോടിയുടെ പൂനെ - ബെംഗളൂരു എക്സ്പ്രസ് വേ വരുന്നു; കടന്നുപോകുക ഈ ജില്ലകളിലൂടെ

യൂട്യൂബ് ചാനലിലേക്ക് ടോക് ഷോ ചെയ്യാന്‍ പോയപ്പോഴാണ് പ്രതിയെ പരാതിക്കാരി പരിചയപ്പെട്ടത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അതിനുശേഷം വിവാഹത്തെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ ഇയാള്‍ മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നു. നവംബര്‍ ഇരുപത്തിനാലിനായിരുന്നു നടി നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയത്. ഇതില്‍ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടയിലാണ് നടനെതിരെ സമാനരീതിയില്‍ വീണ്ടും പരാതി വന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കോൺഗ്രസിൽ തിരക്കിട്ട നീക്കം; എംഎൽഎമാർക്ക് രഹസ്യ ബാലറ്റ് വേണമെന്ന് വി.ഡി. സതീശൻ; ഖർഗെയുമായി ചർച്ച നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാട്ടിൽ പോയി വോട്ട് ചെയ്യണോ? ടിക്കറ്റ് കിട്ടാൻ ഇനി ടെൻഷൻ വേണ്ട; കെഎസ്ആർടിസി വക സ്പെഷ്യൽ ബസുകൾ റെഡി!
[masterslider id="10"]

Related posts

Click Here to Follow Us