എസി വജ്ര ബസുകളുടെ നിരക്ക് വർധിപ്പിച്ച് ബി.എം.ടി.സി

ബെംഗളൂരു: പുതുവർഷത്തിൽ എ സി വജ്ര സർവീസുകളിലെ പാസ്സ്, ടിക്കറ്റ്നിരക്ക് എന്നിവ ബി. എം. ടി. സി. വർധിപ്പിച്ചു. പ്രതിദിന പാസ്സുകൾക്ക് 100 നിന്നും 120 ലേയ്ക്കും പ്രതിമാസ പാസ്സ് 1500ൽ നിന്നും 1800 രൂപയിലേയ്ക്കുമാണ് ഉയർത്തിയിട്ടുള്ളത്.

ഇത് കൂടാതെ ടിക്കറ്റ് നിരക്കിലും വർധനയുണ്ട്. എന്നാൽ മിനിമം നിരക്ക് 10 രൂപയായി തന്നെ തുടരും. 11 ആം സ്റ്റേജ് മുതലാണ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. 11 ആം സ്റ്റേജിന്റെ 35 രൂപ എന്നതിൽ നിന്നും 40 ആക്കി നിരക്ക് ഉയർത്തും. കൂടിയ നിറം 50ൽ നിന്നും 60 ആയും ഉയരും.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്

ഞായറാഴ്ചകളിൽ നോൺ എസി പാസ്സുകൾ ഉപയോഗിച്ചുകൊണ്ട് എസി വജ്ര ബസുകളിൽ യാത്ര ചെയ്യാമെന്ന് ഇളവും പിൻവലിച്ചു. നഗരത്തിലെ ഐ ടി ഹബ്ബുകളായ ഐ. ടി. പി. എൽ, വൈറ്റ് ഫീൽഡ്, ഔറ്റർ റിങ് റോഡ് എന്നിവിടങ്ങളിലേയ്ക്കാണ് ആദ്യ എസി വജ്ര ബസുകൾ സർവീസ് നടത്തിയിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി കെ ശിവകുമാർ മന്ത്രിസഭയിലെ 13 മന്ത്രിമാർക്ക് മുറികൾ അനുവദിച്ചു; രാമലിംഗ റെഡ്ഡിക്ക് വൻ നേട്ടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts