മത പരിവർത്തനം ; 3 പേർക്കെതിരെ കേസ്

ബെംഗളൂരു: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്കിടെ ബെംഗളൂരുവില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ച കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തു.

മതസ്വാതന്ത്ര്യ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ബെംഗളൂരുവിലെ ജെ.ജെ നഗര്‍ പ്രദേശം ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി പ്രദേശത്തെ ആളുകളെ ക്ഷണിക്കുകയും മതപരിവര്‍ത്തനത്തിന് ശ്രമിക്കുകയും ചെയ്തു എന്നാണ് കേസ്. സമീപവാസിയായ നെല്‍സന്‍, ഇയാളുടെ വീട്ടില്‍ അതിഥികളായി എത്തിയ രണ്ട് സ്ത്രീകളും അടക്കം മൂവരും ആളുകളെ മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച്‌ പ്രദേശവാസിയായ കൃഷ്ണമൂര്‍ത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു

പോലീസ് ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. തങ്ങള്‍ മതംമാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്നും യേശുക്രിസ്തുവിനെ കുറിച്ച്‌ മാത്രമാണ് സംസാരിച്ചതെന്നും ഇവര്‍ പറഞ്ഞു. മതപരിവര്‍ത്തനവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും പ്രതികള്‍ വാദിച്ചു. എന്നാല്‍, ഇത് വ്യവസ്ഥാപിതമായ മതപരിവര്‍ത്തന സംഘം ആണെന്നും പ്രസംഗങ്ങള്‍ നടത്താനും ആളുകളെ മതപരിവര്‍ത്തനം ചെയ്യാനും മൈക്രോഫോണ്‍ ഉപയോഗിച്ചുവെന്നും പരാതിക്കാരന്‍ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  6 സ്റ്റേഷനുകൾ, അത്യാധുനിക സൗകര്യങ്ങൾ: ഐടി നഗരത്തിന് ആശ്വാസം; നമ്മ മെട്രോ പിങ്ക് ലൈൻ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
[masterslider id="10"]

Related posts