ഭാര്യയെ ഒഴിവാക്കി കാമുകിക്കൊപ്പം ജീവിക്കാനുള്ള ഓട്ടം അവസാനിച്ചത് പോലീസ് കേസിൽ 

ബെംഗളൂരു: ഭാര്യയെ ഒഴിവാക്കി മുൻ കാമുകിക്കൊപ്പം ജീവിക്കാനുള്ള 36കാരന്റെ സാഹസികത അവസാനിച്ചത് പോലീസ് കേസിൽ. വിമാനത്തവളത്തിൽ അതിക്രമിച്ച് കയറിയതടക്കമുള്ള പോലീസ് കേസിൽ ആണ് ഇയാൾ കുടുങ്ങിയത്.

ബെംഗളൂരുവിലെ എച്ച്‌എൽ വിമാനത്താവളത്തിലാണ് സംഭവം. 

ഈ മാസം ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരു സന്ദർശിക്കുന്നതിന്റെ ഭാഗമായി അതിന് രണ്ട് ദിവസം മുൻപ് വിമാനത്താവളത്തിൽ വലിയ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇത് അറിയാതെ എത്തിയ 36കാരനാണ് കേന്ദ്ര സുരക്ഷാ ഏജൻസികളേയും പോലീസിനേയും വട്ടംകറക്കിയത്. 

അസമിലെ സോനിത്പൂർ ജില്ലയിൽ നിന്നുള്ള മേസൺ മുകുന്ദ് ഖൗണ്ടാണ് അതീവ സുരക്ഷാ മേഖലയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചത്. ഇയാൾ ആദ്യമായാണ് ബെംഗളൂരുവിൽ എത്തുന്നത്.

  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി

ഖൗണ്ടും കാമുകിയായ പൂർവിയും വിവാഹത്തിന് മുൻപേ പ്രണയത്തിലായിരുന്നു. പൂർവികയുടെ ഭർത്താവ് എച്ച്‌എൽ മേഖലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ഭാര്യയെ ഒഴിവാക്കി മുൻ കാമുകിക്കൊപ്പം ജീവിക്കാൻ പദ്ധതിയിട്ടിരുന്നു ഇയാളുടെ വരവ്. ഇക്കാര്യം മുൻകൂട്ടി മനസിലാക്കിയ പൂർവികയുടെ ഭർത്താവ് ഇരുവരേയും കൈയോടെ പിടികൂടി. യുവാവും ഭർത്താവും തമ്മിലും ഇതിനെചൊല്ലി അടിയുമായി. ഇതിന് പിന്നാലെയാണ് ഇയാൾ ഇവിടെ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമം നടത്തിയത്.

ഈ ഓട്ടമാണ് വിമാനത്താവളത്തിന്റെ മതിലിൽ ചാടിക്കടക്കുന്നതിൽ അവസാനിച്ചത്. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച്‌ അതീവ സുരക്ഷാ മേഖലയായി മാറ്റിയ സ്ഥലത്താണ് ഇയാൾ അതിക്രമിച്ച് കയറിയത്. എന്നാൽ ഇക്കാര്യം യുവാവിന് അറിയില്ലായിരുന്നു. 

  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ

ഗേറ്റ് നമ്പർ മൂന്നിന് സമീപം രണ്ട് തവണ എയർപോർട്ട് കോബൗണ്ടിൽ കയറാൻ ശ്രമിക്കുന്ന ആളിന്റെ ദൃശ്യങ്ങൾ സിഐഎസ്എഫ് ഉദ്യോഗസ്ഥർ സിസിടിവിയിൽ കാണുകയും ഉടൻ തന്നെ ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാളെ പിന്നീട് ചോദ്യം ചെയ്യുന്നതിനായി എച്ച്‌എൽ പോലീസിന് കൈമാറി. ചോദ്യം ചെയ്യലിലാണ് ഇയാൾ സത്യാവസ്ഥ പുറത്തു വന്നത്. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts