സംസ്ഥാനത്തെ സ്‌കൂളുകളിൽ വീണ്ടും വാട്ടർ ബെൽ മുഴങ്ങും

ബെംഗളൂരു; സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് സംസ്ഥാനത്തെ എല്ലാ ബോർഡുകളുമായും അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന സ്‌കൂളുകളിൽ “വാട്ടർ ബെൽ” എന്ന ആശയം വീണ്ടും അവതരിപ്പിക്കാൻ ഒരുങ്ങുന്നു. നിർജ്ജലീകരണം, വയറ്റിലെ അസ്വസ്ഥത, തൊണ്ട വരൾച്ച, തലവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ വർധിച്ചതിനെ തുടർന്നാണ് വിദ്യാർഥികൾക്കിടയിൽ വെള്ളം കുടിക്കുന്നത് കുറയുന്നത് ആയി കണ്ടെത്തിയത്.

പദ്ധതി വീണ്ടും അവതരിപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് (ഡിഡിപിഐ) നിർദേശം നൽകിയതായി സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ മന്ത്രി ബി സി നാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു. ശരീരത്തിലെ ജലാംശം നിലനിർത്താനും ആരോഗ്യം നിലനിർത്താനും വെള്ളം വളരെ പ്രധാനമാണ്, എല്ലാ സ്കൂളുകൾക്കും വാട്ടർ ബിൽ ബാധകമായിരിക്കുമെന്നും നാഗേഷ് പറഞ്ഞു.

  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്

കുട്ടികൾക്ക് വെള്ളം കുടിക്കാൻ അനുവദിക്കുന്ന സമയത്ത് സ്കൂളുകളിൽ ദിവസത്തിൽ മൂന്ന് തവണ ബെൽ അടിക്കണം. 2019ൽ അന്നത്തെ ടൂറിസം മന്ത്രി സി ടി രവിയുടെ നിർദേശത്തെ തുടർന്ന് മുൻ വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാറാണ് കേരള മോഡൽ സംസ്ഥാനത്ത് നടപ്പാക്കാൻ ഈ ആശയം കൊണ്ടുവന്നത്. എന്നാൽ, കൊവിഡ്-19 പാൻഡെമിക് കാരണം സ്‌കൂളുകൾ കൂടുതൽ നേരം അടച്ചിടുന്നതിനാൽ ഇത് ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞില്ലെന്ന് അധികൃതർ പറഞ്ഞു.

  റേണുകാസ്വാമി വധക്കേസ്: കന്നഡ നടൻ ദർശന്റെ ജയിൽവാസം ഒരു വർഷം പൂർത്തിയാകുന്നു;നാൾ വഴികൾ ഇങ്ങനെ

നേരത്തെ നിശ്ചയിച്ചിരുന്നതനുസരിച്ച് ആദ്യ ബെൽ രാവിലെ 10.35-നും രണ്ടാമത്തേത് ഉച്ചയ്ക്ക് 12-നും മൂന്നാമത്തേത് ഉച്ചയ്ക്ക് 2-നും അടിക്കണമായിരുന്നു. അത് തന്നെ തുടരാനാണ് സാധ്യത. സംസ്ഥാനത്തെ ചില സ്‌കൂളുകൾ സന്ദർശിച്ചപ്പോൾ അധ്യാപകർ കുട്ടികളെ ആവശ്യത്തിന് വെള്ളം കുടിക്കാൻ അനുവദിക്കുന്നില്ലെന്ന് രക്ഷിതാക്കൾ തന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി മന്ത്രി നാഗേഷ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
[masterslider id="10"]

Related posts