യാത്രക്കാരെ പെരുവഴിയിലാക്കി കർണാടക സ്വകാര്യ ബസ്, ബസിനെതിരെ നടപടിയെടുത്ത് അധികൃതർ

ബെംഗളൂരു: യാത്രക്കാരെ യാത്ര മധ്യേ പെരുവഴിയിലാക്കി കർണാടക സ്വകാര്യ ബസ്. ബെംഗളൂരുവിൽ നിന്നും തിരുവല്ലയിലേക്കുള്ള യാത്രക്കാരെയാണ് സ്വകാര്യബസ് വട്ടംകറക്കിയത്.

ഇന്നലെ രാവിലെ എട്ട് മണിക്ക് തിരുവല്ലയിലെത്തുമെന്ന് പറഞ്ഞാണ് യാത്രക്കാരെ ബസ്സിൽ കയറ്റിയത്. എന്നാൽ റൂട്ട് മാറ്റി കുട്ട റോഡ് വഴി വാഹനം യാത്ര തിരിച്ചു. ഇതിൽ പ്രതിഷേധിച്ച യാത്രക്കാരെ ബസ് ജീവനക്കാർ ഭീഷണിപ്പെടുത്തി. തുടർന്ന് വാഹനത്തിന്റെ അമിത വേഗതമൂലം ബസ് ഗട്ടറിൽ വീണ് കോട്ടയം മെഡിക്കൽ കോളേജിലെ ഡോ. ഗീത ദേവിക്ക് പരിക്കേറ്റു. തുടർന്ന് ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

  മുഖ്യമന്ത്രി വിഷയം; പരസ്യപ്രതികരണങ്ങള്‍ തളളി കെ സി വേണുഗോപാല്‍

മാനന്തവാടിയിൽ എത്തിയതോടെ യാത്രക്കാർ പ്രതിഷേധം കനപ്പിച്ചു. സാധാരണയായി ബെംഗളൂരുവിൽ നിന്ന്‌ തിരുവല്ലയിലേക്ക് 1000 രൂപ ഈടാക്കാറുണ്ടെങ്കിൽ ദീപാവലി പ്രമാണിച്ച് 4000 രൂപ വാങ്ങിയതായും യാത്രക്കാർ ആരോപിച്ചു. സംഭവം അറിഞ്ഞ് സ്‌ഥലത്തെത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോസ്ഥർ എയർ ഹോണുകൾ  ഉൾപ്പെടെയുള്ള  നിയമ ലംഘനങ്ങൾക്ക് 7500 രൂപ ബസിനു പിഴ ചുമത്തി. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇൻസ്റ്റഗ്രാമിൽ രേണു സുധിയല്ല, ഇനി രേഷ്മ പി. തങ്കച്ചൻ; പെരുമാറ്റത്തിൽ ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് താങ്ങായി കർണാടക പോലീസിന്റെ ‘ആസരെ’ പദ്ധതി
[masterslider id="10"]

Related posts

Click Here to Follow Us