ചാള്‍സ് ബ്രിട്ടന്റെ പുതിയ രാജാവ്

ബ്രിട്ടൺ: ചാള്‍സ് ബ്രിട്ടന്റെ പുതിയ രാജാവ്. കിങ് ചാള്‍സ് III എന്നാണ് അദ്ദേഹം ഇനി മുതല്‍ അറിയപ്പെടുക. എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്നാണ് അവരുടെ മൂത്ത മകന്‍ ചാള്‍സ് ബ്രിട്ടന്റെ അടുത്ത രാജാവാകുന്നത്. 73 വയസാണ് ചാള്‍സ് രാജകുമാരന്റെ പ്രായം.

ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ഡോക്ടര്‍മാരടങ്ങിയ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തില്‍ സ്‌കോട്ട്‌ലന്റിലെ ബാല്‍മോര്‍ കൊട്ടാരത്തില്‍ തുടരവേയാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്. രാജകുടുബം തന്നെയാണ് രാജ്ഞിയുടെ മരണം സ്ഥിരീകരിച്ചത്. 1926 ഏപ്രില്‍ 21 ന് ലണ്ടനില്‍ ജനിച്ച എലിസബത്ത് രണ്ടാമന്‍ പിതാവ് ജോര്‍ജ്ജ് ആറാമന്റെ മരണത്തെത്തുടര്‍ന്ന് 1952 ഫെബ്രുവരി 6നാണ് എലിസബത്ത് അധികാരത്തിലെത്തിയത്.

  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം

കഴിഞ്ഞ 70 വര്‍ഷമായി അധികാരം കൈയാളുന്നത് എലിസബത്ത് രാജ്ഞിയാണ്. മരണസമയത്ത് ചാള്‍സ് രാജകുമാരന്‍ രാജ്ഞിക്കൊപ്പമുണ്ടായിരുന്നു. ഇക്കഴിഞ്ഞ ബുധാനാഴ്ച മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട പ്രിവി കൗണ്‍സില്‍ അംഗങ്ങളുമായുള്ള ഓണ്‍ലൈന്‍ മീറ്റിങ് അവര്‍ പെട്ടെന്ന് മാറ്റിവച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വരുന്നു കടുത്ത പാർക്കിംഗ് നിയന്ത്രണങ്ങൾ: വഴിയോര വീടിന് മുന്നിൽ പാർക്ക് ചെയ്‌താലും ഉയർന്ന പാർക്കിംഗ് ഫീസ് നൽകണം; നിരക്കുകൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്
[masterslider id="10"]

Related posts