പത്ത് വയസുകാരനെ മുതല വിഴുങ്ങി

മധ്യപ്രദേശ്: ഷിയോപൂരിൽ പത്ത് വയസുകാരനെ മുതല വിഴുങ്ങി. തിങ്കളാഴ്ച രാവിലെ നദിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് കുട്ടിയെ മുതല ആക്രമിച്ചത്. മുതല കുട്ടിയെ നദിയിലേക്ക് വലിച്ച് കൊണ്ടുപോകുകയായിരുന്നു. നാട്ടുകാർ സംഭവസ്ഥലത്ത് നിന്ന് വടിയും കയറും വലയും ഉപയോഗിച്ച് മുതലയെ പിടികൂടി കരയിൽ എത്തിച്ചു. ഉടൻ തന്നെ കുട്ടിയുടെ വീട്ടുകാരെയും വിവരം അറിയിച്ചു.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതോടെ അലിഗേറ്റർ വിഭാഗവും പൊലീസ് സംഘവും സ്ഥലത്തെത്തി. ഗ്രാമവാസികളുടെ പിടിയിൽ നിന്ന് മുതലയെ രക്ഷിക്കാൻ ഇരു ടീമുകളും ശ്രമിച്ചു. എന്നാൽ വൈകുന്നേരമായിട്ടും കുട്ടിയുടെ വീട്ടുകാർ ഇതിനു സമ്മതിച്ചില്ല. മുതലയുടെ വയറ്റിൽ കുട്ടി ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങൾ. കുട്ടിയെ മുതല തുപ്പിയാൽ മാത്രമേ വിട്ടു നൽകു എന്നായിരുന്നു വീട്ടുകാരുടെ പ്രതികരണം.

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ

രഘുനാഥ്പൂർ പൊലീസ് സ്‌റ്റേഷൻ ഇൻ ചാർജ് ശ്യാം വീർ സിംഗ് തോമർ പറയുന്നു ,” കുളിക്കുന്നതിനിടെ കുട്ടി നദിയിലേക്ക് ആഴ്ന്നിറങ്ങി. കുട്ടിയെ മുതല വിഴുങ്ങിയതാണെന്ന് ഗ്രാമവാസികൾ പറഞ്ഞു. തുടർന്ന് വടിയും കയറും വലയും ഉപയോഗിച്ച് മുതലയെ പിടികൂടി കരയിൽ എത്തിച്ചു. ” അലിഗേറ്റർ ഡിപ്പാർട്ട്മെന്റ് ഇക്കാര്യത്തിൽ നടപടി തുടങ്ങിയിട്ടുണ്ട്. അലിഗേറ്റർ വിഭാഗത്തിന്റെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അനുനയത്തിനു ശേഷമാണ് ഗ്രാമവാസികൾ മുതലയെ മോചിപ്പിച്ചത്. കുട്ടിയെ ഇതുവരെയും കണ്ടെത്താൻ ആയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
[masterslider id="10"]

Related posts