കുടുംബപ്രശ്നങ്ങളിലും തൃഷയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിലും മറുപടിയുമായി വിജയ്

തിരുനെൽവേലി: നടി തൃഷയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളിലും ഭാര്യ സംഗീതയുമായുള്ള കുടുംബപ്രശ്നങ്ങളിലും രാഷ്ട്രീയ വേദിയിൽ ആദ്യമായി പരസ്യമായി പ്രതികരിച്ച് തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും നടനുമായ വിജയ്. തിരുനെൽവേലിയിൽ നടന്ന കൂറ്റൻ രാഷ്ട്രീയ റാലിയിൽ സംസാരിക്കവെയാണ് താരം മനസ്സ് തുറന്നത്. തന്റെ വ്യക്തിജീവിതത്തെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ എതിരാളികളുടെ ഗൂഢാലോചനയാണെന്ന് വിജയ് ആരോപിച്ചു. വ്യക്തിജീവിതത്തെ വേട്ടയാടുന്നു തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തനിക്കൊപ്പമുള്ളവരെക്കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കുന്നത് തന്നെ മാനസികമായി തളർത്താനാണെന്ന് വിജയ് പറഞ്ഞു. “രാഷ്ട്രീയ എതിരാളികൾക്ക് എന്നെ കുറ്റപ്പെടുത്താനല്ലാതെ മറ്റൊന്നും അറിയില്ല.…

Read More

താരങ്ങളുടെ പിന്നാലെ പോയി ജീവിതം നശിപ്പിക്കരുത്; യുവതലമുറയ്ക്ക് മുന്നറിയിപ്പുമായി രജനീകാന്ത്

ചെന്നൈ: തമിഴ്‌നാട്ടിലെ യുവാക്കൾ സിനിമാതാരങ്ങളെ അന്ധമായി ആരാധിച്ചും അവർക്ക് പിന്നാലെ പോയും ജീവിതം നശിപ്പിക്കരുതെന്ന് സൂപ്പർതാരം രജനീകാന്ത്. താരാരാധന മൂത്ത് അപകടങ്ങൾ ക്ഷണിച്ചുവരുത്തരുതെന്നും യുവതലമുറ സ്വന്തം പഠനത്തിലും ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബുധനാഴ്ച ചെന്നൈ വിമാനത്താവളത്തിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിനും ഭാവിക്കും മുൻഗണന നൽകണം തമിഴ് രാഷ്ട്രീയത്തിലും സമൂഹത്തിലും സിനിമാതാരങ്ങൾക്കുള്ള സ്വാധീനം വളരെ വലുതാണെങ്കിലും യുവാക്കൾ ഭാവിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്ന് രജനീകാന്ത് ഓർമ്മിപ്പിച്ചു. “യുവാക്കൾ വളരെയധികം ശ്രദ്ധിക്കണം. എന്തെങ്കിലും പരിക്കു പറ്റിയാൽ അത് അവരുടെ മാത്രം നഷ്ടമാണ്. പഠനത്തിലും…

Read More

വോട്ടിന് പണം; സിമി സജീവിന് ഉന്നത ബിജെപി നേതാക്കളുമായി അടുത്ത ബന്ധം

കൊച്ചി: പാലക്കാട്ടെ വോട്ടിന് പണം ആരോപണത്തില്‍ പുറത്ത് വന്ന ദൃശ്യങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനൊപ്പം ഉള്ള സിമി സജീവിന് ഉന്നത ബിജെപി നേതാക്കളുമായി അടുത്ത ബന്ധം. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം ഉള്ള ചിത്രങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. സിമി സജീവ് ശോഭാ സുരേന്ദ്രനും കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാനുമൊപ്പം നില്‍ക്കുന്ന ചിത്രവും നേരത്തെ പുറത്തുവന്നിരുന്നു. പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നുള്ള ചിത്രമായിരുന്നു പുറത്തുവന്നത്. ഇന്ന് കണ്ണാടിയില്‍ യുവതി ശോഭ സുരേന്ദ്രന്റെ കാറില്‍ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും കോണ്‍ഗ്രസ്…

Read More

വാട്സാപ്പ് ഓഡിയോ കേട്ട് പേടിക്കണോ? കുട്ടികൾക്കും ഇനി ജി-പേ ഗൂഗിൾ പേയിലെ ‘പോക്കറ്റ് മണി’യുടെ സത്യാവസ്ഥ ഇതാണ്!

ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകളുടെ ലോകത്തേക്ക് കുട്ടികളെ സുരക്ഷിതമായി എത്തിക്കാൻ ‘പോക്കറ്റ് മണി’ ഫീച്ചറുമായി ഗൂഗിൾ പേ. രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് കുട്ടികൾക്ക് പണം ചെലവഴിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്. കുട്ടികൾ പണം ദുരുപയോഗം ചെയ്യുമോ എന്ന പേടിയില്ലാതെ തന്നെ അവർക്ക് ഡിജിറ്റൽ പോക്കറ്റ് മണി നൽകാൻ ഇത് സഹായിക്കും. എന്നാൽ ഇതിനെ കുറിച്ച് തട്ടിപ്പാണെന്ന തരത്തിൽ വാട്സാപ്പിൽ ഓഡിയോ പ്രചരിക്കുന്നുണ്ട്. എന്താണ് പോക്കറ്റ് മണി ഫീച്ചർ? യുപിഐ സർക്കിൾ എന്ന സംവിധാനത്തിന്റെ ഭാഗമായാണ് ഇത് പ്രവർത്തിക്കുന്നത്. പ്രധാന ഉപയോക്താവായ രക്ഷിതാവ് തന്റെ അക്കൗണ്ട്…

Read More

കർണാടക രണ്ടാം പി.യു.സി ഫലം ഇന്ന്; ഉച്ചയ്ക്ക് 3 മണി മുതൽ വെബ്സൈറ്റിൽ ലഭ്യമാകും

ബെംഗളൂരു: കർണാടകയിലെ രണ്ടാം പി.യു.സി (ഗ്രേഡ് 12) പരീക്ഷാഫലം ഇന്ന് (വ്യാഴാഴ്ച) ഉച്ചയ്ക്ക് 3 മണിക്ക് പ്രഖ്യാപിക്കും. ഈ വർഷം ഫെബ്രുവരി 28 മുതൽ മാർച്ച് 17 വരെ നടന്ന പരീക്ഷയിൽ 7.1 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ഫലം എവിടെയൊക്കെ ലഭ്യമാകും? വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന മാർഗങ്ങളിലൂടെ ഫലം അറിയാൻ സാധിക്കും: ഔദ്യോഗിക വെബ്സൈറ്റ്: https://karresults.nic.in മൊബൈൽ ആപ്പ്: കർണാടക വൺ (KarnatakaOne) മൊബൈൽ ആപ്പ് വഴിയും ഫലം പരിശോധിക്കാം. മൊബൈൽ സന്ദേശങ്ങൾ: വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലേക്ക് വാട്സാപ്പ് വഴിയോ എസ്.എം.എസ്…

Read More

പ്രതിപക്ഷ നേതാവ് വോട്ട് ചെയ്‌തു; ജനാധിപത്യത്തെ വിജയിപ്പിക്കണമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴു മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ ആറേകാലോടെ മോക് പോളിങ്ങ് നടത്തി. ഭാര്യയ്ക്കും മകൾക്കുമൊപ്പമെത്തിയാണ് സതീശൻ വോട്ടു ചെയ്തത്.

Read More

ജനം ആഗ്രഹിക്കുന്നത് തുടര്‍ഭരണം; വോട്ട് ചെയ്ത് മുഖ്യമന്ത്രി

കണ്ണൂര്‍: ഈ തെരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന അതീവപ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാരണം വികസിത കേരളത്തിലേക്ക് നല്ല ചുവടുവെച്ച് നില്‍ക്കുകയാണ്. ഒരുപാട് നേട്ടങ്ങള്‍ എല്ലാ മേഖലയിലും കൈാവരിക്കാന്‍ സാധിച്ചു. അത് തുടരണം. വികസനത്തിന് ഇടവേള ഉണ്ടാവരുത്. ജനങ്ങള്‍ പൊതുവേ ആഗ്രഹിക്കുന്നത് വികസന തുടര്‍ച്ചയ്ക്ക് എല്‍ഡിഎഫ് അധികാരത്തില്‍ വരണമെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ സി അമല സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Read More

എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വരും; മുഹമ്മദ്‌ റിയാസ്

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്ന് കോഴിക്കോട് ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി പി എ മുഹമ്മദ് റിയാസ്. എൽഡിഎഫ് സർക്കാർ വരണമെന്നാണ് ജനം ആഗ്രഹിക്കുന്നത്‌. ലോക്സഭാ-തദ്ദേശ തിരഞ്ഞെടുപ്പിൽ ചിന്തിക്കും പോലെയല്ല ജനം ചിന്തിക്കുക. കേരളത്തിലെ ഭരണത്തെക്കുറിച്ചാണ് ജനം ചിന്തിക്കുകയെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു

Read More

ഇത്തവണ സര്‍പ്രൈസ് ഉണ്ടാകും: സുരേഷ് ഗോപി

കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ് ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരളത്തില്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കും. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ബിജെപി നിര്‍ണായക ശക്തിയായി മാറുന്ന കാഴ്ചയാകും കാണാന്‍ സാധിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു.

Read More

തിരുവനന്തപുരത്ത് മരിച്ച യുവതിയുടെ ഹൃദയം ഉൾപ്പെടെ അഞ്ച് അവയവങ്ങൾ ദാനംചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ(35) അവയവങ്ങളാണ് ദാനംചെയ്യുന്നത്. ഹൃദയം ഉൾപ്പെടെ ജയി ജയകുമാറിന്റെ അഞ്ച് അവയവങ്ങൾ ദാനംചെയ്യും. ഹൃദയം തിരുവന്തപുരം കിംസ് ആശുപത്രിയിൽനിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് എയർ ആംബുലൻസ് വഴി കൊണ്ടുപോകും. ഏപ്രിൽ രണ്ടിനാണ് ജയി ജയകുമാറിനെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.

Read More
Click Here to Follow Us