എയർപോർട്ടിലേക്ക് ഇനി മെട്രോയിൽ കയറി ചെക്ക്-ഇൻ ചെയ്യാം; നമ്മ മെട്രോ പിങ്ക് ലൈൻ സുരക്ഷാ പരിശോധനകൾ അവസാന ഘട്ടത്തിൽ

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ ‘പിങ്ക് ലൈൻ’ ഉന്നതതല പാത സെപ്റ്റംബർ അവസാനത്തോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ സാധ്യത. അടുത്ത മാസം നടക്കുന്ന നിയമപരമായ സുരക്ഷാ പരിശോധനകൾക്കായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) തയ്യാറെടുപ്പുകൾ പൂർത്തിയാക്കിവരികയാണ്. കഴിഞ്ഞ ആഴ്ച നടന്ന ട്രെയിൻ പരിശോധനകൾക്ക് ശേഷം ചീഫ് കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റി (സി.സി.ആർ.എസ്) ഉന്നയിച്ച നിരീക്ഷണങ്ങൾക്കുള്ള മറുപടി റിപ്പോർട്ട് ബി.എം.ആർ.സി.എൽ ബുധനാഴ്ച സമർപ്പിച്ചു. വിജയകരമായി പൂർത്തിയാക്കിയ ഓസിലേഷൻ, എമർജൻസി ബ്രേക്ക് ഡിസ്റ്റൻസ് പരിശോധനകൾക്ക് പിന്നാലെ ഓഗസ്റ്റ് 12-ന് റിസർച്ച് ഡിസൈൻസ് ആൻഡ്…

Read More

ഖനന നിയന്ത്രണ നിയമ ഭേദഗതി: കേരളവും കർണാടകവും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സുപ്രീം കോടതിയിലേക്ക്

ഡൽഹി: പാർലമെന്റ് പാസ്സാക്കിയ ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി നിയമം 2026-ന് എതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങി സംസ്ഥാനങ്ങൾ. സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റമായി ചൂണ്ടിക്കാട്ടിയാണ് കേരളം, കർണാടകം, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളും ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ ജാർഖണ്ഡും കേന്ദ്ര നിയമത്തിനെതിരെ നിയമപോരാട്ടത്തിന് ഇറങ്ങുന്നത്. ഭേദഗതി അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകാനാണ് തീരുമാനം. ഹർജി ഫയൽ ചെയ്യുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തമ്മിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്. ഭരണഘടനാ വിദഗ്ധരായ മുതിർന്ന അഭിഭാഷകരിൽനിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ…

Read More

സോമാലിയൻ തീരത്ത് ആയുധക്കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി; ആറ് ഇന്ത്യക്കാർ ബന്ദികളെന്ന് റിപ്പോർട്ട്

മൊഗാദിഷു: തുർക്കി സൈന്യത്തിനായുള്ള ആയുധങ്ങളുമായി പോയ ‘എം.വി ലുതുഫ്’ എന്ന ചരക്കുകപ്പൽ സോമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയതായി റിപ്പോർട്ട്. കാമറൂൺ പതാക ഘടിപ്പിച്ച കപ്പലിലെ പത്തംഗ ജീവനക്കാരിൽ ആറ് പേർ ഇന്ത്യക്കാരാണെന്ന് സോമാലിയയുടെ ഔദ്യോഗിക വക്താവ് വെളിപ്പെടുത്തി. പോളാർ മൂവ്‌മെന്റ് ഷിപ്പിങ്ങിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പൽ. മൊഗാദിഷുവിലെ തുർക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന ആയുധങ്ങളും വിവിധ വാർത്താവിനിമയ-സാറ്റലൈറ്റ് ഉപകരണങ്ങളുമാണ് കപ്പലിലുള്ളത്. കഴിഞ്ഞ തിങ്കളാഴ്ച പൻഡ്ലാൻഡിലെ ഐൽ ജില്ലയിലുള്ള മരയ്യ തീരത്തുനിന്ന് മൂന്നര നോട്ടിക്കൽ മൈൽ അകലെവച്ചാണ് കൊള്ളക്കാർ കപ്പൽ പിടിച്ചെടുത്തത്. കപ്പലിൽ ബന്ദികളാക്കപ്പെട്ടവരിൽ…

Read More

സ്കൂൾ ബാഗുകളും പാൽക്കുപ്പികളും ഉൾപ്പടെയുളള കൂട്ടക്കുഴിമാടം കണ്ടെത്തി; കുട്ടികളുടേതടക്കം 582 അസ്ഥികൂടങ്ങൾ പുറത്തെടുത്തു

ശ്രീലങ്കൻ ആഭ്യന്തരയുദ്ധകാലത്ത് കാണാതായ സാധാരണക്കാരുടേതെന്ന് കരുതുന്ന ഭീകരമായ കൂട്ടക്കുഴിമാടം ജാഫ്നയ്ക്ക് സമീപമുള്ള ചെമ്മണിയിൽ കണ്ടെത്തി. കുഞ്ഞുങ്ങളുടേയും കുട്ടികളുടേയും ഉൾപ്പെടെ 582 അസ്ഥികൂടങ്ങളാണ് ഇവിടെനിന്ന് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്. ശ്രീലങ്കൻ സൈന്യവും എൽ.ടി.ടി.ഇയും തമ്മിൽ നടന്ന രൂക്ഷമായ ആഭ്യന്തരയുദ്ധത്തിനിടെ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്ത തമിഴ് വംശജരായ സാധാരണക്കാരുടെ മൃതദേഹാവശിഷ്ടങ്ങളാണിതെന്നാണ് പ്രാഥമിക നിഗമനം. അന്താരാഷ്ട്ര മാധ്യമങ്ങളായ ‘ദി ടെലിഗ്രാഫ്’, ‘അൽ ജസീറ’ എന്നിവയാണ് നടുക്കുന്ന ഈ വാർത്ത പുറത്തുവിട്ടത്. മൃതദേഹാവശിഷ്ടങ്ങൾക്ക് പുറമെ കുഞ്ഞുങ്ങളുടെ കളിക്കോപ്പുകൾ, പാൽക്കുപ്പികൾ, സ്കൂൾ ബാഗുകൾ, ചെരുപ്പുകൾ, വളകൾ എന്നിവയും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. ഇരുകൈകളും നെഞ്ചോട്…

Read More

ബെംഗളൂരുവിലെ പകുതിയോളം വോട്ടർമാർ പട്ടികയ്ക്ക് പുറത്താകാൻ സാധ്യത;

election

ബെംഗളൂരു: ബെംഗളൂരുവിലെ ആകെ വോട്ടർമാരിൽ പകുതിയോളം പേർ വോട്ടർപട്ടികയിൽ നിന്ന് പുറത്താകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സാമൂഹിക പ്രവർത്തകരുടെ സംഘം. വോട്ടർ പട്ടികയിൽ വൻതോതിൽ പേരുകൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കണമെന്ന് ചലച്ചിത്ര താരം പ്രകാശ് രാജ് ഉൾപ്പെട്ട പ്രതിനിധി സംഘം ആവശ്യപ്പെട്ടു. കർണാടക ഉപമുഖ്യമന്ത്രി കൂടിയായ ഡി.കെ. ശിവകുമാറുമായി നിയമസഭാമന്ദിരത്തിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് സംഘം ഈ ആവശ്യമുന്നയിച്ച് നിവേദനം സമർപ്പിച്ചത്. നിലവിൽ 1.09 കോടി വോട്ടർമാരാണ് എ.എസ്.ഡി.ഡി.ഒ (ASDDO) പട്ടികയിൽ ഉള്ളതെന്ന്…

Read More

ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ ആദ്യ ടോൾ ഫ്ലൈഓവർ ഉടൻ; ബി-സ്മൈൽ ടെൻഡർ ക്ഷണിച്ചു

bridge

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഏറ്റവും നീളം കൂടിയതും ആദ്യമായി ടോൾ ഈടാക്കുന്നതുമായ മേൽപ്പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. യശ്വന്ത്പൂർ (മത്തിക്കരെ ക്രോസ്) മുതൽ കെ.ആർ പുരത്തെ ടിൻ ഫാക്ടറി ജംഗ്ഷൻ വരെയുള്ള 28 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് ഇടനാഴിയുടെ നിർമ്മാണത്തിനായി ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (B-SMILE) ടെൻഡറുകൾ ക്ഷണിച്ചു. ഐ.ഐ.എസ്.സി, മേഖ്രി സർക്കിൾ, ജയമഹൽ റോഡ്, സെന്റ് ജോൺസ് ചർച്ച് റോഡ്, ഉൾസൂർ തടാകം എന്നിവയിലൂടെയാണ് ഈ മേൽപ്പാലം കടന്നുപോകുന്നത്. ‘ബിൽഡ്-ഓൺ-ഓപ്പറേറ്റ്-ട്രാൻസ്ഫർ’ (BOOT) മാതൃകയിലാണ് ബി-സ്മൈൽ പദ്ധതി നടപ്പിലാക്കുന്നത്. ടെൻഡർ വ്യവസ്ഥകൾ പ്രകാരം…

Read More

ഔട്ടർ റിംഗ് റോഡിലെ വൈറ്റ് ടോപ്പിംഗ്: എതിർപ്പുമായി ഐ.ടി കമ്പനികൾ; ആവശ്യം ഇത്

ബെംഗളൂരു: തിരക്കേറിയ ഔട്ടർ റിംഗ് റോഡിൽ (ORR) ഒക്ടോബർ മുതൽ വൈറ്റ് ടോപ്പിംഗ് ജോലികൾ ആരംഭിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (GBA) തീരുമാനത്തിനെതിരെ മേഖലയിലെ ഐ.ടി കമ്പനികൾ രംഗത്ത്. നിലവിൽ നടക്കുന്ന മെട്രോ പാതയുടെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായ ശേഷം മാത്രമേ റോഡ് വൈറ്റ് ടോപ്പിംഗ് ആരംഭിക്കാവൂ എന്ന് ആവശ്യപ്പെട്ട് ഔട്ടർ റിംഗ് റോഡ് കമ്പനീസ് അസോസിയേഷൻ (ORRCA) ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് കത്തയച്ചു. 2027 ജൂണിലാണ് ഇവിടെ മെട്രോ നിർമ്മാണം പൂർത്തിയാകാൻ നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ ഓഗസ്റ്റ് 4-ന് ബെംഗളൂരു വികസന മന്ത്രി കൃഷ്ണ…

Read More

റേണുകാസ്വാമി വധക്കേസ്: കന്നഡ നടൻ ദർശന്റെ ജയിൽവാസം ഒരു വർഷം പൂർത്തിയാകുന്നു;നാൾ വഴികൾ ഇങ്ങനെ

ബെംഗളൂരു: വിവാദപരമായ റേണുകാസ്വാമി വധക്കേസിൽ കന്നഡ നടൻ ദർശൻ ജയിലിലായിട്ട് ഒരു വർഷം പൂർത്തിയാകുന്നു. ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് 2025 ഓഗസ്റ്റ് 14-നാണ് ദർശൻ, പവിത്ര ഗൗഡ എന്നിവരുൾപ്പെടെ അഞ്ച് പ്രതികളെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. അതിനുശേഷം നിരന്തരം കോടതികളെ സമീപിച്ച് നിയമപോരാട്ടം നടത്തുന്നുണ്ടെങ്കിലും ദർശനും മറ്റ് പ്രതികളും ഇപ്പോഴും കസ്റ്റഡിയിൽ തന്നെ തുടരുകയാണ്. 2025 ഡിസംബറിലാണ് സെഷൻസ് കോടതി കേസിൽ കുറ്റം ചുമത്തുകയും തുടർന്ന് വിചാരണ നടപടികൾ ആരംഭിക്കുകയും ചെയ്തത്. വിചാരണ പൂർത്തിയാക്കാൻ വൈകുന്നുവെന്ന് കാണിച്ച് 2026…

Read More

ഫുട്‌ബോർഡിൽ തൂങ്ങി അപകടകരമായ യാത്ര: ബസ് ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

ബെംഗളൂരു: സ്വകാര്യ ബസിന്റെ ഫുട്‌ബോർഡിൽ തൂങ്ങി അപായകരമായ രീതിയിൽ വിദ്യാർത്ഥികളും യാത്രക്കാരും സഞ്ചരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് കാപ്പ് പോലീസ് സ്റ്റേഷനിൽ കേസെടുത്തു. ഓഗസ്റ്റ് 14-ന് കാപ്പിൽ നിന്ന് ഉഡുപ്പിയിലേക്ക് സർവീസ് നടത്തിയ സ്വകാര്യ എക്സ്പ്രസ് ബസിലാണ് സംഭവം നടന്നത്. പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ച് അനുവദനീയമായതിലും കൂടുതൽ യാത്രക്കാരെ കയറ്റി ബസ് ഓടിച്ചതായി അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. വളവുകളിലും തിരക്കേറിയ റോഡുകളിലും ഉയർന്ന വേഗതയിൽ ഓടുന്ന ബസുകളുടെ ഫുട്‌ബോർഡിൽ നിൽക്കുന്നത് യാത്രക്കാർ തെറിച്ചുവീണ് വലിയ അപകടങ്ങൾക്ക് കാരണമാകാൻ സാധ്യതയേറെയാണ്. വിദ്യാർത്ഥികളടക്കമുള്ള…

Read More

ബെംഗളൂരുവിൽ വൻ വ്യാജമരുന്ന് വേട്ട: 5 കോടിയുടെ വ്യാജമരുന്നുകളും ലേബലുകളും പിടിച്ചെടുത്തു

ബെംഗളൂരു: വൻകിട മരുന്ന് കമ്പനികളുടെ പേരിൽ വ്യാജമരുന്നുകൾ നിർമ്മിച്ച് വിപണിയിൽ എത്തിക്കുന്ന കൂറ്റൻ സംഘത്തെ ഡ്രഗ് വിംഗ് ഓഫ് ദി ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.എസ്.ഡി.എ) പിടികൂടി. ഫൈസർ ഉൾപ്പെടെയുള്ള പ്രമുഖ മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ വ്യാജ ലേബലുകളും കുറഞ്ഞത് അഞ്ച് കോടി രൂപയോളം വിലമതിക്കുന്ന വ്യാജമരുന്നുകളും റൈഡിൽ അധികൃതർ പിടിച്ചെടുത്തു. മൈസൂരു റോഡിലെ ബിഡദി ടോൾ ഗേറ്റിന് സമീപമുള്ള ഒരു സ്ഥാപന കേന്ദ്രത്തിൽ ചൊവ്വാഴ്ചയാണ് പരിശോധന നടന്നത്. സാധാ മരുന്നുകൾ ശേഖരിച്ച് പ്രമുഖ ആഗോള ബ്രാൻഡുകളുടെ കവറുകളിലും ലേബലുകളിലും മനോഹരമായി…

Read More